‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ ആഘോഷത്തിന് ഇടയിൽ ചാക്കോച്ചന് സർപ്രൈസ് നൽകി താരങ്ങൾ.!!

മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടന്മാരിൽ മുൻപന്തിയിൽ ഉള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച മലയാളികളുടെ ഹൃദയം കീഴടക്കിയ ഈ നടന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഓളം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു മലയാളികളുടെ പ്രിയ നടനായ ചാക്കോച്ചന്റെ പിറന്നാൾ ആഘോഷം കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടൊപ്പം നടത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ഈ നടൻ തന്നെയാണ് വീഡിയോയും ചിത്രങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബുധനാഴ്ചയായിരുന്നു മലയാളികളുടെ റൊമാന്റിക് ഹീറോ ആയ ചാക്കോച്ചന്റെ 46 ജന്മദിനം ആഘോഷിച്ചിരുന്നത്. അതിനു പിന്നാലെയാണ് വീണ്ടും ഒരു ഗംഭീര പിറന്നാൾ ആഘോഷവുമായി ചാക്കോച്ചൻ എത്തുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ആഘോഷങ്ങൾക്ക് എത്തിയതായിരുന്നു ചാക്കോച്ചനും കുടുംബവും.

ഇതിനിടയിൽ വച്ചാണ് സർപ്രൈസ് ആയ് താരത്തിന്റെ പിറന്നാൾ ആഘോഷം നടത്തുന്നത്. പിറന്നാൾ കേക്ക് മുറിക്കാൻ അമ്മയെയും ഭാര്യയെയും വേദിയിലേക്ക് വിളിക്കുമ്പോൾ മകനായ ഇസഹാക്കിനെ കാണാത്തതുകൊണ്ട് അന്വേഷിക്കുന്ന ചാക്കോച്ചന്റെ വീഡിയോ ആണ് ആരാധകർ ഇപ്പോൾ വൈറലാക്കി മാറ്റുന്നത്. ചാക്കോച്ചൻ മൈക്കിലൂടെ മകൻ എവിടെ എന്ന് അന്വേഷിക്കുകയും ഈ സദസ്സിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ എത്തിച്ചേരാൻ താൽപര്യപ്പെടുകയാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

എന്നിട്ടും മകനെ കാണാതാവുമ്പോൾ ഇസ്സ കുട്ടനോട് മോനെ നിന്റെ അപ്പനാടാ വിളിക്കുന്നെ എന്നും പറയുന്നു. ചാക്കോച്ചന്റെ ഈ വാക്കുകൾ എല്ലാം കേൾക്കുമ്പോൾ ഏവരും പൊട്ടിച്ചിരിക്കുകയാണ്. മഞ്ജു വാര്യർ, രമേഷ് പിഷാരടി, എം ജി ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളാണ് ഈ ആഘോഷ പരിപാടിയിൽ പങ്കുകാരാവാൻ എത്തിച്ചേർന്നത്. ചാക്കോച്ചന്റെയും മകന്റെയും ഈ രസകരമായ നിമിഷങ്ങളെല്ലാം പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും ഒപ്പം തന്നെ ഒട്ടനേകം കമന്റുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *