അമിതഭാരം കുറയ്ക്കാൻ ഇതിലും നല്ല വഴി വേറെയില്ല… ഈ ഡയറ്റ് ചെയ്തു നോക്കൂ..

ശരീരഭാരം ശരാശരി അളവിനെക്കാൾ കൂടുമ്പോഴുള്ള അവസ്ഥയാണ് അമിതഭാരം എന്നു പറയുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നത്. ഇതുമൂലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. പ്രമേഹം, കാൻസർ, എല്ല് തേയ്മാനം ,ഹൃദയരോഗങ്ങൾ ,കരൾ രോഗങ്ങൾ, എന്നിങ്ങനെ പല മാരകരോഗങ്ങൾക്കും അമിതഭാരം കൊണ്ട് ഉണ്ടാവുന്നു.

അമിതവണ്ണം കുറയ്ക്കുന്നതിനായി പല വിദ്യകളും പരീക്ഷിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത് എന്നാൽ ഇതുമൂലം പല തെറ്റുകളും ഇത്തരക്കാർ ചെയ്യുന്നുണ്ട്. വിപണിയിൽ ലഭ്യമാകുന്ന പല മരുന്നുകളും ഉപയോഗിച്ചുകൊണ്ട് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് പലരിലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശരീരഭാരം കുറയ്ക്കുന്നതിനായി അനാരോഗ്യകരമായ മാർഗങ്ങളാണ് മിക്കവരും തേടുന്നത്.

ഇതുമൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നു. ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി കൃത്യമായ ഒരു ഡയറ്റ് ഫോളോ ചെയ്യേണ്ടതുണ്ട്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുക ഇതിന് പകരം മത്സ്യം മുട്ട , പച്ചക്കറികൾ എന്നീ പ്രോട്ടീനുകൾ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും. ധാരാളം കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക, ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്, ധാരാളം വെള്ളം കുടിക്കുക ഇവയെല്ലാം ഭാരം കുറയ്ക്കുന്നതിനുള്ള ചെറിയ ടിപ്പുകൾ ആണ്. മധുര പലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ എന്നിവ കുറയ്ക്കുന്നതാണ് അമിതഭാരം കുറയ്ക്കാൻ ഏറ്റവും നല്ലത്. ശരിയായ ഭക്ഷണക്രമത്തിന്റെ കൂടെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ചിട്ടയായ വ്യായാമവും. ഇവ രണ്ടും ഒന്നിച്ചാൽ മാത്രമേ നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *