ചില സ്ത്രീകൾക്ക് ആർത്തവം വളരെ എളുപ്പത്തിൽ കടന്നു പോകും. എന്നാൽ ചിലരിൽ ഇത് വലിയ ക്രമക്കേടുകൾക്ക് ഉണ്ടാക്കാറുണ്ട്. ഒരു സ്ത്രീയുടെ സാധാരണ ആർത്തവ ചക്രത്തെ ബാധിക്കുന്ന ചില പ്രശ്നങ്ങളാണ് ആർത്തവ ക്രമക്കേടുകൾ എന്ന് പറയപ്പെടുന്നത്. അസാധാരണമായ രക്തസ്രാവം, വേദനാജനകമായ മലബന്ധം, രക്തസ്രാവത്തിന്റെ കുറവ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഈസ്ട്രജന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസം, പെൽവിക് ഭാഗത്തിലെ രക്തയോട്ടത്തിൽ ഉണ്ടാവുന്ന വ്യത്യാസം, ചില രോഗങ്ങൾ എന്നിവയെല്ലാം ആർത്തവ ക്രമക്കേടിന്റെ കാരണങ്ങളാണ്. അധികഭാരം ഉള്ളവരിൽ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ഇവരിൽ ഉല്പാദിപ്പിക്കുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ വ്യത്യാസം വരുകയും ഇതുമൂലം ആർത്തവത്തിൽ ക്രമക്കേടുകൾ ഉണ്ടാവുകയും ചെയ്യുന്നു.
ജനന നിയന്ത്രണ ഗുളികകൾ കഴിക്കുന്നവരിൽ ഈ പ്രശ്നം കണ്ടുവരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഒരിക്കലും ഈ ഗുളികകൾ കഴിക്കാൻ പാടുള്ളതല്ല. തൈറോയ്ഡ് ഹോർമോണുകൾ വർധിക്കുന്നത് ആർത്തവത്തെ ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങളാണ് ആർത്തവ ക്രമക്കേടിന്റെ കാരണമെന്നറിഞ്ഞാൽ അത് തീർച്ചയായും പരിഹരിക്കേണ്ടതാണ്. അമിത സമ്മർദ്ദം മൂലം ശരീരത്തിലെ ചില ഹോർമോണുകൾക്ക് അസന്തുലിത അവസ്ഥ ഉണ്ടാവുകയും ഇത് ആർത്തവ ചക്രത്തെ ക്രമരഹിതമായി ബാധിക്കുകയും ചെയ്യുന്നു.
ആർത്തവ വിരാമത്തോട് അടുക്കുന്ന സമയങ്ങളിലും ഈ ക്രമക്കേടുകൾക്ക് സാധ്യതയുണ്ട്. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. മുലയൂട്ടുന്ന സ്ത്രീകളിൽ പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ അസംതുലിത അവസ്ഥ മൂലം ആർത്തവത്തിൽ ക്രമക്കേടുകൾ ഉണ്ടാകുന്നു. ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴകളും ഗർഭാശയത്തിലെ ഫൈബ്രോയ്ഡുകളുടെ സാന്നിധ്യവും ഇതിന് കാരണമാവാറുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.