ശരീരത്തിലെ ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്..ഇതൊരു വലിയ രോഗത്തിന്റെ തുടക്കമാണ്..

ഇന്നത്തെ കാലത്ത് സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് മൂത്രത്തിൽ പഴുപ്പ് അഥവാ യൂറിനറി ഇൻഫെക്ഷൻ. ഏതെങ്കിലും കാരണവശാൽ മൂത്രനാളം വഴി മൂത്രസഞ്ചിയിൽ അണുക്കൾ എത്തിയാൽ ഇത് യൂറിനറി ഇൻഫെക്ഷന് കാരണമാകുന്നു. ദീർഘനേരം മൂത്രമൊഴിക്കാതെ മൂത്രാശയത്തിൽ കെട്ടിനിൽക്കുന്നത് അണുക്കൾ വളരുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു.

മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാനുള്ള പ്രധാന കാരണം വൃത്തി ഇല്ലായ്മയാണ്. ഇൻഫെക്ഷൻ രണ്ട് തരത്തിലുണ്ട് മൂത്രസഞ്ചിയെ ബാധിക്കുന്നതും കിഡ്നിയെ ബാധിക്കുന്നതും. അതിൽ കിഡ്നിയെ ബാധിക്കുന്നതാണ് ഏറ്റവും അപകടകാരി. പനി, വിറയൽ, മൂത്രത്തിൽ രക്തം, മൂത്രശങ്ക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരിക്കൽ ഇൻഫെക്ഷൻ വന്നവർക്ക് ഇത് പിന്നീടും വരാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹ രോഗികളിൽ യൂറിനറി ഇൻഫെക്ഷൻ ഒരു പ്രാവശ്യം വന്നാൽ അത് വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഇക്കോളി എന്ന ബാക്ടീരിയ ശരീരത്തിൽ എവിടെയെങ്കിലും ഒക്കെ പറ്റിപ്പിടിച്ച് ഇരിക്കും. ഇത് മൂത്രത്തിൽ പഴുപ്പിന് കാരണമാവും. ശരീരത്തിൽ ഉണ്ടാകുന്ന നിർജലീകരണം എന്ന അവസ്ഥയും ഈ രോഗത്തിലേക്കുള്ള വഴിയാണ്. വെള്ളം കുടി കുറഞ്ഞാൽ മൂത്രനാളി ആസിഡ് പിഎച്ചിലേക്ക് മാറുന്നു.

അതുമൂലം ദോഷകരമായ ബാക്ടീരിയകൾ വന്നു കൂടും. സ്ത്രീകളിൽ ആർത്തവ വിരാമത്തിനുശേഷം ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയുമ്പോൾ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ച ഇല്ലാതാകുന്നു. ഇത് അണുബാധ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ലക്ഷണങ്ങൾ മനസ്സിലാക്കി ചിലടെസ്റ്റുകളുടെ സഹായത്താൽ രോഗം നിർണയിക്കേണ്ടതുണ്ട്. ഈ രോഗത്തിൻറെ കൂടുതൽ സങ്കീർണ്ണതകൾ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.