ചർമ്മത്തിൽ ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ ഫാറ്റി ലിവറിന്റേതാവാം…

ഇന്ന് ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. ചെറിയതോതിൽ കരളിൽ കൊഴുപ്പ് കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ കരളിൻറെ ഭാരത്തിന്റെ 10% വരെ കൊഴുപ്പുള്ളപ്പോൾ അതിനെ ഫാറ്റി ലിവർ എന്ന് വിളിക്കുന്നു. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിൻറെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും.

ദഹനത്തിന് ആവശ്യമായ പിത്തരസത്തിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു. ഫാറ്റി ലിവർ രണ്ട് തരത്തിലുണ്ട്. അമിതമായ മദ്യപാനം മൂലമാണ് ഉണ്ടാകുന്നതെങ്കിൽ അതിനെ ആൽക്കഹോൾ ഫാറ്റി ലിവർ എന്നും മദ്യപിക്കാത്തവരിൽ ഉണ്ടാകുന്നതിനെ നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ എന്നും പറയുന്നു. കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വ്യായാമ കുറവ്, അമിത ആഹാരം എന്നിവയെല്ലാമാണ് ആൽക്കഹോൾ.

ഇതര ഫാറ്റി ലിവറിന് കാരണമാകുന്നത്. പലരും വളരെ നിസ്സാരമായി കണക്കാക്കുന്ന ഈ അവസ്ഥ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗങ്ങൾ എന്നിവയെല്ലാം ഇതിൻറെ തുടർച്ചയായി ഉണ്ടാകുന്നവയാണ്. ഭാരം കുറയൽ, വയറുവേദന, മഞ്ഞപ്പിത്തം, വയറു വീർക്കുക, പാദങ്ങളിലെ നീര്, വികസിച്ച കരൾ എന്നിവയെല്ലാമാണ് ഇതിൻറെ ലക്ഷണങ്ങൾ.

തുടക്കത്തിൽ ഈ രോഗാവസ്ഥയ്ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. രോഗം മൂർച്ഛിച്ചു കഴിയുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങുന്നത്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഒരു പരിധി വരെ ഫാറ്റി ലിവർ എന്ന രോഗാവസ്ഥ വരാതെ തടയാം. ശരീരഭാരം കുറയ്ക്കുക, മദ്യം ഒഴിവാക്കുക, പ്രമേഹ നിയന്ത്രണം, ചിട്ടയായ വ്യായാമം, സമീകൃത ആഹാരം തുടങ്ങിയവയെല്ലാമാണ് രോഗം വരാതിരിക്കാനുള്ള ചില പ്രതിവിധികൾ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *