ഈ രോഗലക്ഷണങ്ങൾ യൂറിക്കാസിഡ് കൂടുന്നതിന്റെതാണ്…

പലരും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രധാനമായും ഇത് മൂത്രത്തിൽ കല്ലുണ്ടാകുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇതിന്റെ ടെസ്റ്റുകൾ വഴിയാണ് യൂറിക് ആസിഡ് വർദ്ധന മനസ്സിലാക്കുക. രക്തക്കുഴലിലെ ലൈനിങ് നശിപ്പിക്കുന്നത് കൊണ്ട് തന്നെ ഹൃദയാഘാതം .

വരാനുള്ള സാധ്യത വർദ്ധിക്കുന്നു. അതുപോലെ വൃക്കയുടെ ആരോഗ്യത്തിനും യൂറിക് ആസിഡ് വർദ്ധിക്കുന്നത് നല്ലതല്ല. വൃക്കയുടെ പ്രവർത്തനത്തെ തന്നെ ഇത് തകരാറിലാക്കുന്നു.രക്ത സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം തലച്ചോറിനും ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. തെറ്റായ ഭക്ഷണരീതിയാണ് ഇതിന് പ്രധാനമായും.

കാരണമാകുന്നത്. കൊഞ്ച്, ഞണ്ട്, താറാവിറച്ചി, ബീഫ്, ചിക്കന്റെ കരള്, മദ്യം ഇവയെല്ലാം യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമാകും. ഇൻസുലിൻ റെസിസ്റ്റൻസ് ഉള്ള ആളുകളിലും ഇത് വർദ്ധിക്കുന്നത് സാധാരണയാണ്. കാർബോഹൈഡ്രേറ്റിനെ ഇൻസുലിൻ തിരിച്ചറിയുന്നത് കുറയും ഇതുമൂലം കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നു ഇതാണ് ഇൻസുലിൻ റെസിസ്റ്റൻസ്. ഈ പ്രശ്നമുള്ളവരിൽ വൃക്ക യൂറിക് ആസിഡിനെ അരിച്ച് കളയുന്നത് കുറയും. ഇതുമൂലം കൂടുതൽ യൂറിക് ആസിഡ് രക്തത്തിൽ ഉണ്ടാകുന്നു.യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ.

കഴിക്കുന്നത് യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ബ്രഡ്, പിസ, ബർഗർ തുടങ്ങിയ ബേക്കറി പദാർത്ഥങ്ങളിൽ ധാരാളം ഈസ്റ്റ് അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദ്ദം ഉള്ളവരിൽ യൂറിക് ആസിഡ് അളവ് വർദ്ധിക്കുന്നതിനുള്ള സാധ്യതകൾ ഏറെയാണ്. വ്യായാമം ചെയ്യുന്നത് ഒരു പരിധിവരെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.ചിട്ടയായ വ്യായാമം ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുക. ഇതിനെക്കുറിച്ച് വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *