പുരുഷന്മാരിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്, ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ആണ്..

ഇന്ന് ഒട്ടുമിക്ക പുരുഷന്മാരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം. പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്ക് ചുറ്റുമായി കാണുന്ന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥിയെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് പ്രോസ്റ്റേറ്റ് വീക്കം. ഇത് കൂടുതലായും 30 മുതൽ 50 വയസ്സ് വരെ ഉള്ളവരിലാണ് കാണപ്പെടുന്നത്.

ബാക്ടീരിയൽ അണുബാധ, വയറിൻറെ കീഴ്ഭാഗത്ത് ഉണ്ടാകുന്ന ക്ഷതങ്ങൾ, മൂത്രത്തിനായി ട്യൂബ് ഇടുന്നത്, മൂത്രനാളിയിലുള്ള ശസ്ത്രക്രിയ, പൂർണ്ണമായും ചികിത്സിക്കാത്ത പഴകിയ അണുബാധ, ലൈംഗിക രോഗങ്ങൾ, ലൈംഗിക ജീവിതത്തിലെ ക്രമക്കേടുകൾ തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് കാരണമാകുന്നു. ഓരോ വ്യക്തിയിലും ഇതിനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്.

മൂത്രമൊഴിക്കുമ്പോൾ വേദന അല്ലെങ്കിൽ പുകച്ചിൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, രക്തമയം കാണുക, അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും ഉണ്ടാകുന്ന വേദന, പനി, വിറയൽ, മൂത്രത്തിന്റെ തെളിമ കുറവ് തുടങ്ങിയവയെല്ലാമാണ് ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ. ചിലരിൽ മൂത്ര തടസ്സം കൊണ്ട് മൂത്രത്തിൽ പഴുപ്പും ഉണ്ടാവാറുണ്ട്. ഈ രോഗം നിർണയിക്കുന്നതിന് രക്തം മൂത്രം എന്നിവയുടെ റൂട്ടിൻ ടെസ്റ്റുകൾ ചെയ്യേണ്ടതായി വരും.

ഈ ടെസ്റ്റിലൂടെ മൂത്രത്തിൽ രക്തത്തിൻറെ അംശം ഉണ്ടോ പഴുപ്പിന്റെ അംശം ഉണ്ടോ എന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം. പ്രമേഹ രോഗികൾ ആണെങ്കിൽ പ്രമേഹം നിയന്ത്രണത്തിൽ ആണോ എന്ന് കൂടി അറിയേണ്ടതുണ്ട്. തുടക്കത്തിൽ തന്നെ ഗ്രന്ഥി വീക്കം കുറയുന്നതിനുള്ള മരുന്നുകൾ ആവും ലഭിക്കുക. ഈ രോഗം ചികിത്സിച്ചില്ലെങ്കിൽ പല സങ്കീർണ്ണതകൾക്കും വഴിതെളിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.