നിങ്ങൾക്ക് ഉണ്ടാകുന്ന ഈ ലക്ഷണങ്ങൾ വെറും അസിഡിറ്റി അല്ല..

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വയറിന് ഉണ്ടാകുന്ന അസ്വസ്ഥതകൾ. വയറുവേദനയും ദഹന പ്രശ്നങ്ങളും പലരെയും ആക്കുന്നു. വയറിൻറെ ആരോഗ്യത്തിന് ഭക്ഷണത്തിന് വളരെ വലിയ സ്ഥാനമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് കുടലിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ദഹനപ്രക്രിയയ്ക്ക് സഹായിക്കുന്ന നല്ലയിനം ബാക്ടീരിയകൾ വർദ്ധിച്ചാൽ മാത്രമേ കുടലിന്റെ.

ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് പ്രൊബയോട്ടിക്സ്. ഇത് ദഹന പ്രശ്നങ്ങൾ പരിഹരിക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്. ആൻറി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ദഹന പ്രശ്നങ്ങളും.

വയറുവേദനയുംമാറ്റുന്നതിനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു വയറുവേദന, അസിഡിറ്റി, നെഞ്ചരിച്ചിൽ, ഓക്കാനം, ഛർദി, ഏമ്പക്കം, മലബന്ധം, വയറിളക്കം, ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകാനുള്ള തോന്നൽ, ഭാരക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവയെല്ലാം കുടലിന്റെ ആരോഗ്യം മോശമാണ് എന്ന് കാണിക്കുന്ന സൂചനകളാണ്. ചില പ്രമേഹ രോഗികൾക്ക് ഉണ്ടാകുന്ന അവസ്ഥയാണ് ഗ്യാസ്ട്രോ പാരസിസ്. നമ്മൾ കഴിക്കുന്ന ഭക്ഷണം വൈറ്റിൽ നിന്നും .

കുടലിലേക്ക് നീങ്ങാതെ കിടക്കുകയോ അല്ലെങ്കിൽ പതുക്കെ ചലിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെയുണ്ടാകുമ്പോൾ ദഹനം കൃത്യമായ രീതിയിൽ നടക്കുന്നില്ല ഇത് വയർ ചീർത്തു വരുന്നതുപോലെയും തടിക്കുന്നതുപോലെയും തോന്നുകയുംചെയ്യും. ഇത്തരത്തിൽ കുടലിന് ഉണ്ടാകുന്ന പല പ്രശ്നങ്ങളും ശരീരത്തിൻറെ ആരോഗ്യത്തെ നഷ്ടപ്പെടുത്തുന്നു. തുടക്കത്തിൽ തന്നെ ഇവ ചികിത്സിച്ചു മാറ്റേണ്ടതുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *