സ്കന്ദഷഷ്ഠി ദിവസം വീട്ടിൽ ഈ കാര്യങ്ങൾ ചെയ്താൽ ഏതൊരു ആഗ്രഹവും നടക്കും..

തുലാമാസത്തിലെ വെളുത്ത പക്ഷ ഷഷ്ടി ആണ് സ്കന്ദഷഷ്ടി. തുലാമാസത്തിലെ സ്കന്ദസൃഷ്ടി സുബ്രഹ്മണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമാണ്. 6 ഷഷ്ടി വൃതങ്ങൾ ഒന്നിച്ചെടുക്കുന്നതിന്റെ തുല്യമാണ് സ്കന്ദ ഷഷ്ടി. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി ഉയർച്ച വന്നു ചേരുന്നതിനും മക്കളുടെ നേട്ടത്തിനായി അമ്മമാർക്ക് എടുക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണിത്.

സാക്ഷാൽ പാർവതി ദേവി സുബ്രഹ്മണ്യ സ്വാമിക്ക് വേണ്ടി എടുത്ത വ്രതമാണ് സ്കന്ദഷഷ്ടി. ആറു ദിവസം നീണ്ടുനിൽക്കുന്ന വലിയൊരു വ്രതമാണിത് അതിൻറെ ആദ്യത്തെ ദിവസമാണ് ഇന്ന്. നവംബർ പതിനെട്ടാം തീയതിയാണ് സ്കന്ദഷഷ്ടി വരുന്നത് ഇന്നുമുതലാണ് അതിനുള്ള വ്രതം ആരംഭിക്കേണ്ടത്. വൃതം എടുത്താലും ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ നമ്മൾ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

വൃതം എടുക്കാൻ സാധിക്കാത്തവർക്ക് ഫലം ലഭിക്കുന്നതിനായി വീട്ടിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന കാര്യം നോക്കാം. എല്ലാദിവസവും രണ്ട് നേരവും വിളക്ക് കൊളുത്തണം അത് വളരെ നിർബന്ധമായ കാര്യമാണ്. വിളക്ക് വെച്ച് ഭഗവാനെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുക ഈ സമയം നമ്മൾ എന്തു പ്രാർത്ഥിച്ചാലും അത് ഭഗവാൻ സാധിച്ചു തരും.

ഭിക്ഷ ചോദിച്ച് ആരു വീട്ടിൽ വന്നാലും ഒരിക്കലും ഒന്നും കൊടുക്കാതെ പറഞ്ഞയക്കരുത്. നമ്മളാൽ കഴിയുന്ന എന്തെങ്കിലും നൽകി വേണം അവരെ തിരിച്ചയക്കാൻ. സന്ധ്യാസമയങ്ങളിൽ യാതൊരു കാരണവശാലും ദുഷിച്ച വാക്കുകൾ പറയരുത്. പകല് ദീർഘ നേരം ഉറങ്ങാൻ പാടുള്ളതല്ല മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യുക.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.