ചർമ്മത്തിന്റെയും മുടിയുടെയും സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നമ്മൾ നൽകാറുണ്ട്. ഇതിനായി വിപണിയിൽ ലഭ്യമാകുന്ന ഒട്ടേറെ ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. താരൻ, നര, മുടി പൊട്ടൽ എന്നിങ്ങനെ മുടിയുടെ സൗന്ദര്യത്തിന് ഭീഷണി ആവാറുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നരച്ച മുടി.നരച്ച മുടി പലരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ്. പ്രായമായവരിൽ അല്ലാതെ ചെറുപ്പക്കാരിലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. ഇതിനെ നമ്മൾ അകാലനര എന്ന് പറയുന്നു. പാരമ്പര്യം , മുടിയിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ, മാനസിക സമ്മർദ്ദം, വെള്ളം, ഭക്ഷണരീതികൾ ഇവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു. പ്രകൃതിദത്തമായി ഡൈ ഉണ്ടാക്കുന്നതാണ് ഏറ്റവും ഉത്തമം. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത നാച്ചുറൽ ഡൈ ഉപയോഗിക്കുന്നത് .
മുടിയുടെ ആരോഗ്യം സംരക്ഷിക്കും. എത്ര നരച്ച മുടിയും കറുപ്പിക്കാനായി വീട്ടിൽ സുലഭമായി ലഭിക്കുന്ന ചിരട്ടയും കറിവേപ്പിലയും എടുക്കാം. നമുക്കെല്ലാവർക്കും അറിയുന്നതാണ് കറിവേപ്പില മുടിക്ക് എത്രത്തോളം ഗുണം ചെയ്യും എന്ന്. മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും കറിവേപ്പില വളരെ നല്ലതാണ്. കറിവേപ്പിലയുടെ ഇലകൾ പൊട്ടിച്ച് നന്നായി ഉണക്കണം. മൂന്നോ നാലോ ചിരട്ടക്കഷണങ്ങൾ എടുക്കുക. അതിലേക്ക് ഈ ഉണങ്ങിയ കറിവേപ്പില ഇട്ടുകൊടുത്ത് ചിരട്ട നന്നായി കത്തിക്കുക. നന്നായി കത്തിക്കഴിഞ്ഞതിനു ശേഷം .
ചൂടാറുന്നതിനായി മാറ്റിവയ്ക്കുക. അതിനുശേഷം മിക്സിയിൽ എടുത്ത് നന്നായി പൊടിക്കുക. നല്ലവണ്ണം പൊടിഞ്ഞു കിട്ടിയ ഇതിലേക്ക് ആവണക്കെണ്ണയോ വെളിച്ചെണ്ണയോ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ ഇത് ഒരു ഡൈ രൂപത്തിൽ ആയിട്ടുണ്ടാവും. മുടിയിൽ മുഴുവൻ നന്നായി തേച്ചുപിടിപ്പിച്ച് രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രം കഴുകി കളയേണ്ടതാണ്. ഇത് ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് നരച്ച മുടികൾ കറുപ്പിക്കാൻ സഹായിക്കും. ഇത് എങ്ങനെ ചെയ്യണം എന്ന് അറിയാനായി വീഡിയോ മുഴുവനായും കാണുക.