പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് കൈമുട്ട് വേദന കാൽമുട്ട് വേദന നടുവേദന ഇവയൊക്കെ. ഇതിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒന്നാണ് കാൽമുട്ടിന്റെ വേദന. നമ്മുടെ ശരീരത്തെ താങ്ങി നിർത്താനും ചലിപ്പിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്. പരിക്കുകൾ, ഉളുക്കു, സന്ധിവേദന, തേയ്മാനം ഇവയൊക്കെ കാൽമുട്ടിന് വേദന ഉണ്ടാക്കുന്നു.
അമിതഭാരം ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കേണ്ടിവരും. ജീവിതശൈലിയിൽ നാം വരുത്തുന്ന ദോഷകരമായ മാറ്റങ്ങൾ ശരീരത്തെ ബാധിക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണം ഉറക്കം വ്യായാമം എന്നിവ വളരെ ഗുരുതരമായി ആരോഗ്യത്തെ ബാധിക്കുന്നു
ഇതിൻറെ ഫലമായാണ് പലപ്പോഴും മുട്ടുവേദന പുറംവേദന എന്നിവ ഉണ്ടാവുന്നത്.
വേദനയുടെ പിന്നിലുള്ള കാരണങ്ങൾ മനസ്സിലാക്കി വേണം ചികിത്സിക്കാൻ. ഇപ്പോൾ കുട്ടികളിലും ചെറുപ്പക്കാരിലും വരെ ഈ പ്രശ്നം കാണുന്നുണ്ട്. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമത്തിലെ കുറവും എല്ലുകൾക്ക് ബലക്കുറവ് വരുന്നവരുടെ എണ്ണം കൂട്ടിയിരിക്കുന്നു. മുട്ടുവേദന കാരണം വേണ്ടത്ര ചലനം ഇല്ലെങ്കിൽ മറ്റ് ജീവിതശൈലി രോഗങ്ങളും ഉണ്ടാവാം.വ്യായാമം കുറയുന്നതോടെ പ്രമേഹം ഉയർന്ന രക്തസമ്മർദ്ദം കൊളസ്ട്രോൾതുടങ്ങിയ രോഗങ്ങളും വന്നുചേരാം.
ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത് ചികിത്സിക്കാവുന്നതാണ്. തുടക്കത്തിൽ തന്നെ വേണ്ടത്ര ശ്രദ്ധ നൽകുകയാണെങ്കിൽ പ്രകൃതിദത്തമായ രീതിയിൽ ഇവ ചികിത്സിച്ചു മാറ്റാം. സുലഭമായി ലഭ്യമാകുന്ന മുതിരയും ഇതിന് സഹായിക്കുന്നു. ഒരു മൺചട്ടിയിൽ ചെറിയ ചൂടിൽ ഈ രണ്ടു ചേരുവകൾ ചൂടാക്കി എടുക്കുക. അതിനുശേഷം ഇവ രണ്ടും ചേർത്ത് ഒരു കിഴി ഉണ്ടാക്കുക. ആ കിഴി വേദനയുള്ള ശരീര ഭാഗങ്ങളിൽ വെച്ചുപിടിക്കുകയാണെങ്കിൽ വേദനയ്ക്ക് ശമനം ലഭിക്കും. കൂടുതൽ ഒറ്റമൂലികകൾ അറിയാനായി വീഡിയോ മുഴുവനായും കാണുക