ഒരാളുടെ പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ തന്നെ കോശങ്ങളെ ആക്രമിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണ് ആമവാതം. സന്ധികളിൽ നീർക്കെട്ടും വേദനയും ഇവ ഉണ്ടാക്കുന്നു.സന്ധിക്കുള്ളിലെ എല്ലുകളിൽ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീർക്കെട്ടാണ് ഈ രോഗത്തിൻറെ കാരണം. കൈകൾ കാലുകൾ കൈകുഴ തുടങ്ങിയവയിൽ ഒക്കെയാണ് ഇതിൻറെ പ്രകടമായ ലക്ഷണങ്ങൾ കണ്ടുവരുന്നത്.
കണ്ണുകൾ ഹൃദയം ശ്വാസകോശം ചർമ്മം രക്തധമനികൾ എന്നിവയെല്ലാം നശിപ്പിക്കാൻ ഈ രോഗത്തിന് ആകും. ഈ രോഗത്തെ ചികിത്സിച്ച് മാറ്റാൻ കഴിയില്ലെങ്കിലും അതിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കിയാൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ സാധിക്കും. ഈ രോഗം ക്രമേണയാണ് പുരോഗമിക്കുന്നത്. ഈ രോഗത്തിൻറെ പ്രധാന ലക്ഷണം ആയി കണക്കാക്കപ്പെടുന്നത് ക്ഷീണവും തളർച്ചയും ആണ്.
മാസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം നിസ്സാരമായി കണക്കാക്കാതെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ഈ രോഗത്തിൻറെ ആദ്യ ലക്ഷണമാണ് സന്ധികളിലെ മരവിപ്പ്. സാധാരണയായി കൈകളിലെ സന്ധികളിലാണ് ഇത് കൂടുതലായും കാണുന്നത്. കൈകൾക്ക് പൊള്ളലേറ്റത് പോലുള്ള വേദന തോന്നും. കൈകാലുകളിൽ തരിപ്പും വിറയലും അനുഭവപ്പെടും. നടക്കുമ്പോൾ സന്ധികളിൽ നിന്ന് പൊട്ടുന്നതുപോലുള്ള ശബ്ദമുണ്ടാകും. പ്രായമായവരിലും അമിതവണ്ണം ഉള്ളവരിലും ശരീരഭാരം കൂടിയ.
ആളുകളിലും ആണ് ഇത് പൊതുവേ കാണുന്നത്. രാത്രിയിലും തണുപ്പുകാലത്തും ആണ് വേദന കൂടുതലായി അനുഭവപ്പെടുക. ശരീരത്തിലെ ധമനികളെ ബാധിച്ച് ഹൃദയത്തിൻറെ പ്രവർത്തനത്തെ ബാധിക്കുന്ന രക്തവാദത്തിലേക്കും ഈ രോഗം നയിക്കാം. ലോക ജനസംഖ്യയിലെ വലിയൊരു ശതമാനം ആളുകളും വാതരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. തുടക്കത്തിൽ തന്നെ രോഗത്തെ മനസ്സിലാക്കുകയും ചികിത്സിക്കുകയും ചെയ്താൽ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷനേടാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക…