വീട്ടിലുള്ള ഈ ഉപ്പു മതി… പലതുണ്ട് ഗുണങ്ങൾ…

ഉപ്പ് ഉപയോഗിക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല. ഉപ്പിന്റെ ലഭ്യതയെ കുറിച്ചായിരുന്നു ഒരുകാലത്ത് മനുഷ്യ ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നു. ഭക്ഷണങ്ങളിൽ രുചിക്കു മാത്രമല്ല ഒട്ടേറെ ആവശ്യങ്ങൾക്കായി ഉപ്പ് ഉപയോഗിക്കാറുണ്ട്. എന്നാൽ പലർക്കും ഉപ്പിന്റെ മറ്റു ഉപയോഗങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. കല്ലുപ്പിന്റെ തരികൾ ഉപയോഗിച്ച് ചർമ്മത്തിൽ സ്ക്രബ്ബ് ചെയ്യുന്നത് .

മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. എണ്ണയുടെയോ ഗ്രീസിന്റെയോ മേലെ തീ പിടിച്ചാൽ അല്പം ഉപ്പ് വിതറിയാൽ ആ തീ അണഞ്ഞു പോകും. ചെറിയ ചൂടുള്ള വെള്ളത്തിൽ അല്പം ഉപ്പ് ഇട്ട് ചൂട് വെച്ചാൽ കൺതടത്തിൽ ഉണ്ടാവുന്ന വീക്കങ്ങളും തടിപ്പുകളും മാറിക്കിട്ടും. നമ്മൾ പലപ്പോഴും കടകളിൽ നിന്ന് വേടിക്കാനുള്ള മുട്ട നല്ലതാണോ ചീത്തയാണോ എന്ന് പൊട്ടിച്ചു നോക്കുമ്പോൾ മാത്രമേ അറിയാറുള്ളൂ.

എന്നാൽ മുട്ട ചീഞ്ഞതാണോ എന്നറിയാൻ ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ഉപ്പ് ഇട്ട് അതിൽ മുട്ട മെല്ലെ ഇറക്കുക, നല്ലതാണെങ്കിൽ മുട്ട താഴ്ന്നു പോകും ഇല്ലെങ്കിൽ പൊങ്ങിക്കിടക്കും. പാത്രങ്ങളിലെ കറയും തുരുമ്പും അകറ്റാൻ അല്പം ഉപ്പു വിതറി തുടച്ചാൽ മതിയാകും. പല്ല് നന്നായി വെളുക്കുന്നതിനായി ഒരു നുള്ള് ഉപ്പും അല്പം ബേക്കിങ് സോഡയും ചേർത്ത് തേക്കാവുന്നതാണ്.

ഫ്രിഡ്ജിനകത്ത് വൃത്തിയാക്കാൻ ആയി അല്പം ഉപ്പു വിതറിയ തുണികൊണ്ട് തുടച്ചാൽ മതി. ഫ്രിഡ്ജിലെ തട്ടുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. കുത്തേറ്റാൽ ആ ഭാഗത്ത് അല്പം ഉപ്പ് വിതറിയാൽ മതിയാകും. വേദനയ്ക്കും നീറ്റലിനും ആശ്വാസം ലഭിക്കും. ഉപ്പിന്റെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *