മുടി തഴച്ചു വളരാൻ ഇത്രയും ചെയ്താൽ മതി… ഇത് അറിഞ്ഞില്ലെങ്കിൽ ഒരിക്കലും മുടി വളരില്ല

പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. കൃത്യമായ മുടിപരിപാലനവും ആരോഗ്യമുള്ള ഭക്ഷണവും ആണ് മുടിക്ക് ആവശ്യം. താരൻ, മുടി പൊട്ടൽ, വരണ്ട മുടി ഇതൊക്കെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. ചർമസൗന്ദര്യത്തിന് എന്നതുപോലെ തന്നെ വളരെയധികം പ്രാധാന്യം മുടിയുടെ സൗന്ദര്യത്തിനും നൽകുന്നു. പല ആളുകളിലും മുടികൊഴിച്ചിൽ ഉണ്ടാവുന്നത്.

വ്യത്യസ്ത കാരണങ്ങളാൽ ആണ്. ഇതിനുള്ള കാരണം തിരിച്ചറിഞ്ഞു വേണം ചികിത്സാരീതി തിരഞ്ഞെടുക്കാൻ. ഒരു ദിവസം 50 മുതൽ 100 മുടി വരെ കൊഴിയുന്നതിൽ പ്രശ്നമില്ല എന്നാൽ ഇതിൽ കൂടുതലായാൽ അതിനുള്ള പ്രതിവിധി ഉടൻ കണ്ടെത്തണം. അനാരോഗ്യകരമായ ഭക്ഷണ ശീലം, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, ഉപ്പിന്റെ ഉപയോഗം കൂടുന്നത്, പോഷകക്കുറവ്, കാലാവസ്ഥാ വ്യതിയാനം .

എന്നിങ്ങനെ പലകാരണങ്ങളാലും മുടികൊഴിച്ചിൽ ഉണ്ടാവാം. വിപണിയിൽ ലഭ്യമാകുന്ന പല ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും ഇതിന് ഒരു പരിഹാരവും ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. വീട്ടിൽ തന്നെ സുലഭമായി ലഭ്യമാവുന്ന ചില പദാർത്ഥങ്ങൾ മുടികൊഴിച്ചിൽ ഒഴിവാക്കി മുടി നീണ്ടുവളരാൻ സഹായിക്കുന്നുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയും മുടിയും മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു. സൂര്യപ്രകാശം, മഞ്ഞ്, കാറ്റ്, പൊടി എന്നിവയിൽ നിന്ന് മുടിയെ സംരക്ഷിക്കുക.

ഇലക്കറികൾ പഴങ്ങൾ പ്രോട്ടീനുകൾ ധാന്യങ്ങൾ എന്നിവ കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത് ശരീരത്തിൻറെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും അത്യാവശ്യം ആണ്. വ്യായാമവും യോഗാസനവും ദിനചര്യയുടെ ഭാഗമാക്കി മാറ്റുക. മാനസിക സമ്മർദ്ദം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു ഇത് പുതിയ മുടികൾ വളരാതിരിക്കാനും കാരണമാവും. ഷാംപൂ കണ്ടീഷണർ ഡ്രൈയർ ഉപയോഗിച്ച് മുടി ഉണക്കുന്നത് എന്നിവ മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കും. മുടി തഴച്ചു വളരാൻ ചെയ്യേണ്ട ചില പൊടികൈകൾ അറിയാനായി വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *