പണ്ടുകാലത്ത് വീടുമുറ്റങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക. ഔഷധഗുണങ്ങളുടെ എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ. കുട്ടികൾക്കുള്ള എല്ലാ രോഗത്തിന്റെയും ഒറ്റമൂലിയായി ഇത് ഉപയോഗിച്ചിരുന്നു. പനി, ജലദോഷം, കഫക്കെട്ട്, ചുമ, നീർക്കെട്ട്, വയറുവേദന, ഗ്രഹണി, ദഹനക്കേട് തുടങ്ങിയ എല്ലാ രോഗങ്ങൾക്കും പരിഹാരമേകാൻ ഈ ചെടിക്ക് സാധിച്ചിരുന്നു.
ഈ സസ്യം കഞ്ഞിക്കൂർക്ക , കർപ്പൂരവല്ലി എന്നീ പേരുകളിൽ അറിയപ്പെടുന്നു. പനിക്കൂർക്ക ഇല ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷത്തിന് പരിഹാരമാകും. കൂടാതെ ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു. ജലദോഷം പനി ചുമ എന്നീ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാൻ പനിക്കൂർക്ക ഇലവാട്ടി പിഴിഞ്ഞ് നീരിൽ അല്പം തേൻ ചേർത്ത് കൊടുത്താൽ മതിയാവും.
ആവി പിടിക്കുന്ന വെള്ളത്തിൽ ഈ ഇല ഇടുന്നത് വളരെ ഗുണം ചെയ്യും. ആസ്ത്മ, ശ്വാസംമുട്ട് എന്നീ രോഗങ്ങൾ ഉള്ളവർക്ക് പനിക്കൂർക്ക ഇല നീരിൽ അല്പം കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചെറിയ കുട്ടികളെ കുളിപ്പിക്കാൻ ഉള്ള വെള്ളത്തിൽ പനിക്കൂർക്ക ഇലയും തുളസിയും ഇട്ട് തിളപ്പിക്കുന്നത് ഇടയ്ക്കിടയ്ക്കുള്ള ജലദോഷം പനി എന്നിവ വരാതിരിക്കാൻ സഹായിക്കും.
കൂടാതെ ചർമ്മ രോഗങ്ങൾക്കും ഇത് നല്ലൊരു പ്രതിവിധിയാണ്. ഇതിൻറെ ഇലയുടെ സത്ത് പുരട്ടുന്നത് ചൊറിച്ചിൽ, പ്രാണികളുടെ കടി, അണുബാധ, മുറിവുകൾ എന്നിവ മാറാൻ സഹായിക്കുന്നു. സന്ധിവാതം ബാധിച്ചവർക്ക് പനിക്കൂർക്ക ഇലകൾ വെള്ളത്തിൽ തിളപ്പിച്ച് കഴിക്കാം. ഇത് വേദന കുറയ്ക്കാൻ സഹായകമാവും. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ കാണുക.