പൈൽസ് അഥവാ മൂലക്കുരു പലരെയും അലട്ടുന്ന ഒരു രോഗാവസ്ഥയാണ്. പലരും പറയാൻ മടിക്കുന്ന ചികിത്സിക്കാൻ മടിക്കുന്ന ഒരു പ്രശ്നമാണിത്. കാലിന് ഉണ്ടാകുന്ന വെരിക്കോസ് വെയിൻ പോലെ മലദ്വാരത്തിന് അടുത്ത് ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. ആഹാരരീതി, മലബന്ധം നിർജലീകരണം, ഇറച്ചി വിഭവങ്ങൾ കൂടുതൽ കഴിക്കുന്നത് എല്ലാം തന്നെ ഇതിന് കാരണമാകുന്നു.
ഇത് അധികമായാൽ പുറത്തേക്ക് തള്ളി ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രസവശേഷം പല സ്ത്രീകളിലും ഇത് കണ്ടുവരുന്നുണ്ട്. ചില ഒറ്റമൂലികകൾ ഉപയോഗിച്ച് ഇത് പരിഹരിക്കാവുന്നതാണ്. ചെനത്തണ്ട് ചെറുപയർ എള്ള് എന്നിവ ഇതിന് പരിഹാരമേകുന്നു. വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് പനംകൽക്കണ്ടം ചേർത്ത് കഴിക്കുന്നതും പൈൽസിന് സ്വാഭാവിക പരിഹാരം നൽകും.
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ മലബന്ധം ഇല്ലാതാക്കും. ദിവസേനയുള്ള ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ഈ രോഗം വരാതെ സംരക്ഷിക്കും. ശരീരഭാരം വർദ്ധിക്കുന്നതും വ്യായാമം ഇല്ലാത്തതും ഈ രോഗത്തിനുള്ള പ്രധാന കാരണമാണ്., പൈൽസ് പോലെതന്നെ മലദ്വാരത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഫിഷർ. മലദ്വാരത്തിലെ വിള്ളൽ എന്നും പറയുന്നു. മലം പോകാൻ പോകാനുള്ള ബുദ്ധിമുട്ട് രക്തസ്രാവം നീർവിക്കം ചൊറിച്ചിൽ വ്രണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
വേദനയുടെ കാഠിന്യം കൊണ്ട് ക്യാൻസർ ആണെന്ന് പോലും സംശയിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്ഈ രോഗത്തിൻറെ തുടക്കത്തിൽ തന്നെ ചികിത്സിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ മാറിക്കിട്ടും. പലർക്കും തുറന്നു പറയുന്നതിനുള്ള മടി കാരണം രോഗം മൂർച്ചിക്കുമ്പോൾ മാത്രം ചികിത്സ തേടുന്നത് അവസ്ഥ മോശമാക്കുന്നു. അതിനാൽ രോഗം വീട്ടിൽ തന്നെ തിരിച്ചറിയുകയും ഇതു വരാതെ പരമാവധി തടയുകയും വേണ്ടത് വളരെ പ്രധാനമാണ്. കൂടുതൽ അറിയാനായി വീഡിയോ കാണുക.