മുടിക്ക് ഇങ്ങനെയുള്ള ദോഷം ഉള്ളവർ സൂക്ഷിക്കുക അപകടം അരികിലുണ്ട്….

ഹൈന്ദവ വിശ്വാസപ്രകാരം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടിയിഴകൾ. ഒരു സ്ത്രീയുടെ മുടി നോക്കി പറയാൻ സാധിക്കും അവരുടെ ജീവിതത്തിൽ നല്ല കാലമാണോ കഷ്ടകാലം ആണോ എന്ന്. നമ്മൾ ക്ഷണിച്ചു വരുത്തുന്ന ചില ദോഷങ്ങൾ ഉണ്ട്. നമ്മൾ മുടിയോട് ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ദോഷങ്ങൾ കൊണ്ടു തരും.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുടി വെട്ടുന്നത്. മുടി വെട്ടി മനോഹരമാക്കുന്നതിൽ തെറ്റില്ല എന്നാൽ അമ്മാവാസി ദിവസം മുടി വെട്ടുന്നത് വളരെ ദോഷകരമാണ്. ജന്മമാസവും മുടി വെട്ടുന്നത് നല്ലതല്ല. നിങ്ങളുടെ ജന്മനക്ഷത്ര ദിവസവും മുടിവെട്ടുന്നത് അനുയോജ്യമല്ല. ഈ മൂന്ന് കാര്യങ്ങൾ പ്രത്യേകം സ്ത്രീകൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഭൂമിയിൽ ചന്ദ്രദേവന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള പൗർണമി ദിവസം അല്ലെങ്കിൽ പൗർണമിയുടെ അടുത്ത ദിവസങ്ങളിൽ മുടി വെട്ടുന്നതാണ് ഏറ്റവും നല്ലത്.

മുടിക്ക് വിളക്കിൽ നിന്നും അടുപ്പിൽ നിന്നും തീ പിടിക്കുന്നത് നമുക്ക് ദോഷം ചെയ്യും. നമ്മളുടെ ആരോഗ്യം അല്ലെങ്കിൽ വീട്ടിലുള്ള മറ്റാരുടെയെങ്കിലും ആരോഗ്യം ക്ഷയിക്കുന്നതിന്റെ സൂചനയാണ്. ഇങ്ങനെ സംഭവിച്ചാൽ പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. തൊട്ടടുത്ത ദിവസം തന്നെ ശിവക്ഷേത്രത്തിൽ ചെന്ന് ഒരു മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കേണ്ടതുണ്ട്. ഒരു കാരണവുമില്ലാതെ മുടി കൊഴിയുകയോ
പൊട്ടിപ്പോവുകയോ ചെയ്യുകയാണെങ്കിൽ ആ മുടിക്ക് കണ്ണേറ് ഉണ്ടാവും.

അല്ലെങ്കിൽ നമുക്ക് ഈശ്വരാ ദീനത്തിന്റെ കുറവ് കൊണ്ടാവും. ഏതെങ്കിലും വഴിപാടുകൾ ചെയ്യുവാൻ വിട്ടുപോയതിന്റെ കാരണവും ആവാം. ഇതിന് പരിഹാരമായി നിങ്ങൾ തേക്കുന്ന എണ്ണ പൂജാമുറിയിലെ ദേവി ഫോട്ടോയുടെ മുന്നിലായി 21 ദിവസം വയ്ക്കുക. അതിനുശേഷം അത് ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ച് തലയിൽ തേക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഈ ദോഷം നീങ്ങി കിട്ടും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *