പ്രായഭേദമന്യേ പലരും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ് രോഗം. മനുഷ്യ ശരീരത്തിൽ കഴുത്തിന്റെ മുൻവശത്തായി സ്ഥിതി ചെയ്യുന്ന അന്തസ്രാവി ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണിലെ പ്രധാന ഘടകം അയഡിൻ ആണ്. ഇതിൻറെ അളവ് ശരീരത്തിൽ കുറഞ്ഞാൽ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയുകയും രോഗലക്ഷണങ്ങൾ കണ്ടുവരുകയും ചെയ്യുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദിഭവിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. അമിതവണ്ണം, വിഷാദരോഗം, മലബന്ധം, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുക, ആർത്തവം ക്രമം തെറ്റുക, പേശി വലിവ്, സന്ധിവേദന, മുടികൊഴിച്ചിൽ, കൈകാൽ തരിപ്പ്, തണുപ്പിനോടുള്ള അസഹിഷ്ണുത തുടങ്ങിയവയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. തൈറോയ്ഡ് ഹോർമോണിന്റെ അമിത ഉൽപാദനം ആണ് ഹൈപ്പർ തൈറോയിഡിസം.
അയഡിൻ അടങ്ങിയിട്ടുള്ള ഉപ്പിന്റെ അമിത ഉപയോഗമാണ് ഇതിന് കാരണമാകുന്നത്. ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിയുക, മുടികൊഴിച്ചിൽ, അമിത വിശപ്പ് ദാഹം, ചൂടിനോടുള്ള അസഹിഷ്ണുത തുടങ്ങിയവയെല്ലാമാണ് ഹൈപ്പർ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലർക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഈ രോഗാവസ്ഥ ഉണ്ടാവാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
ആർത്തവം, ഗർഭധാരണം, പ്രസവകാലം, ആർത്തവം വിരാമം എന്നീ അവസ്ഥകളിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം, ഇതുമൂലം പ്രതിരോധ ശക്തിയിലും മാനസികാവസ്ഥയിലും ചില മാറ്റങ്ങൾ ഉണ്ടാകുന്നു അത് തൈറോയ്ഡ് രോഗത്തിന് കാരണമാകുന്നു. തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചാൽ രോഗം മരുന്നിലൂടെ എളുപ്പത്തിൽ മാറ്റാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.