മുഖത്തെ കരിവാളിപ്പം പാടുകളും പൂർണ്ണമായും മാറ്റുവാൻ അല്പം കറ്റാർവാഴ മതി… ഉറപ്പായും 100% റിസൾട്ട് കിട്ടും..

മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് ഇന്നത്തെ തലമുറ. പുറത്തേക്ക് ഇറങ്ങുന്നവരിൽ അന്തരീക്ഷത്തിലെ മലിന വസ്തുക്കളും സൂര്യപ്രകാശവും ചർമ്മത്തിന് ഒട്ടേറെ കേടുപാടുകൾ ഉണ്ടാക്കുന്നു. മുഖത്തെ കറുത്ത പാടുകൾ, കരിവാളിപ്പ്, മുഖക്കുരു, കൺതടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ്, ചുണ്ടുകൾക്ക് ചുറ്റുമുള്ള കറുപ്പ് നിറം തുടങ്ങിയ പല ചർമ്മ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകുന്നു.

മുഖസൗന്ദര്യത്തിനായി വിപണിയിൽ ലഭിക്കുന്ന പലതരം ക്രീമുകൾ ഉപയോഗിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇവയൊക്കെ താൽക്കാലിക പരിഹാരം നൽകുമെങ്കിലും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഭീഷണിയായി മാറുന്നു. അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ രീതിയിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി വീടുകളിൽ നമ്മൾ നട്ടുവളർത്തുന്ന കറ്റാർവാഴ ഉപയോഗിക്കാം.

കടകളിൽ നിന്നും വാങ്ങുന്ന കറ്റാർവാഴ ജെല്ലി നേക്കാൾ ഏറ്റവും ഉത്തമം വീടുകളിൽ വളർത്തുന്നവായാണ്. കറ്റാർവാഴ പറിച്ച് അതിലെ മഞ്ഞ ദ്രാവകം മുഴുവനായും കളയുക, ജെല്ല് മാത്രം ഒരു ബൗളിൽ എടുക്കുക അതിലേക്ക് അല്പം മഞ്ഞൾപൊടി, നാരങ്ങാനീര്, തേന് എന്നിവ ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് രാത്രി കിടക്കുന്നതിന് മുൻപായി മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക.

തുടർച്ചയായി കുറച്ചുദിവസം ഇങ്ങനെ ചെയ്താൽ മുഖത്തെ കരിവാളിപ്പും പാടുകളും പൂർണ്ണമായും മാറിക്കിട്ടും. മുഖത്തിന് നിറം വയ്ക്കുന്നതിനും സഹായകമാണ്. നിരവധി സൗന്ദര്യ ഗുണങ്ങളാൽ സമ്പന്നമാണ് കറ്റാർവാഴ കൂടാതെ നാരങ്ങയും തേനും മഞ്ഞൾ പൊടിയും എല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനും നിറം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും. ഇത് ചെയ്യേണ്ട വിധം വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.