മുടി കറുക്കാനും വളരാനും ഇത് ഉപയോഗിച്ചു നോക്കൂ, ഇനി വെളുത്ത മുടി ഒന്നുപോലും ഉണ്ടാവില്ല…

ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്കിടയിൽ കാണുന്ന ഒരു പ്രധാന സൗന്ദര്യ പ്രശ്നമാണ് നര. പ്രായമാകുന്നതിന്റെ ലക്ഷണമായിയായിരുന്നു നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും ഇത് സർവ്വസാധാരണമായി കണ്ടുവരുന്നു. മുടിയിലെ നര പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഇതിനായി വിപണിയിൽ നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഏറ്റവും ഉത്തമം പ്രകൃതിദത്തമായ രീതികളാണ്.

വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഡൈകൾ ഉപയോഗിക്കാൻ പലർക്കും മടിയാണ് ഇവ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമോ എന്ന പേടി. അതുകൊണ്ടുതന്നെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒരു ഹെയർ ഡൈ നമുക്ക് പരിചയപ്പെടാം. ഇതിനായി ആദ്യം ഒരു ചെറുനാരങ്ങയുടെ നീര് ബൗളിൽ എടുക്കുക അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ മൈലാഞ്ചി പൊടി ചേർത്തു കൊടുക്കുക.

ഇവ യോജിപ്പിക്കുന്നതിന് തേയില വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. ഇത് മുടിയിഴകളിൽ തേച്ചുപിടിപ്പിച്ച് ഏകദേശം രണ്ടു മണിക്കൂർ കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. അടുത്തതായി മുടി കറുപ്പിക്കാൻ ഒരു ബൗളിൽ അല്പം നീലയമരി പൊടിയും കാപ്പിപ്പൊടിയും എടുക്കുക അതിലേക്ക് തേയില വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കേണ്ടതാണ്.

ഇത് എണ്ണമയമില്ലാത്ത മുടിയിൽ വേണം തേച്ചുപിടിപ്പിക്കാൻ. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യുക മുടി നല്ലോണം കറുപ്പിക്കാനും വളരുവാനും ഇത് ഏറെ സഹായകമാകുന്നു. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ രീതി ഏതു പ്രായക്കാർക്ക് വേണമെങ്കിലും ചെയ്തു നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.