ഒറ്റദിവസംകൊണ്ട് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് നിർബന്ധമായും അറിയുക…

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. ആമാശയത്തിൽ നിന്ന് കുറച്ച് ആസിഡ് അന്നനാളത്തിലേക്ക് ഒഴുകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. നെഞ്ചിരിച്ചിൽ,പുളിച്ചു തികട്ടൽ, ഓക്കാനം, വയറു വീർക്കൽ, മലബന്ധം തുടങ്ങിയവയൊക്കെയാണ് ചില ലക്ഷണങ്ങൾ. അസിഡിറ്റി ഇന്ന് പലരുടെയും ആരോഗ്യപ്രശ്നമാണെങ്കിലും അത് നിസാരമായി കണക്കാക്കുന്നു.

മോശം ഭക്ഷണരീതിയും തെറ്റായ ജീവിതശൈലിയും ആണ് ഇതിൻറെ പ്രധാനകാരണം. ശരീരത്തിൽ എത്തുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡ് അത്യാവശ്യമാണ് എന്നാൽ ദഹനപ്രക്രിയയ്ക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ ആക്സിഡ് ഉല്പാദിപ്പിക്കുമ്പോൾ നെഞ്ചിന് താഴെയായി എരിച്ചിൽ അനുഭവപ്പെടും ഇതാണ് അസിഡിറ്റി.

ചില സമയങ്ങളിൽ വയറ്റിലെ ആസിഡ് വീണ്ടും ഫുഡ് പൈപ്പിലേക്ക് ഒഴുകുന്നു ഇതിനെ ആസിഡ് റിഫ്ലക്സ് എന്ന് വിളിക്കാം. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കാത്തത്, ഉറങ്ങുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത്, മസാല ചേർത്ത ഭക്ഷണം അധികമായി കഴിക്കുന്നത്, ഉപ്പും പഞ്ചസാരയും അമിതമായി ഉപയോഗിക്കുന്നത്, ഫൈബർ കുറഞ്ഞ ഭക്ഷണക്രമം, ചായ കാപ്പി എന്നിവയുടെ അമിത ഉപയോഗം. ജങ്ക് ഫുഡ്സ്, കാർബണേറ്റ് പാനീയങ്ങൾ തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമാകുന്ന ഘടകങ്ങളാണ്.

അസിഡിറ്റി പ്രശ്നത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തണം. കൂടാതെ ശരീരത്തിൻറെ മെറ്റാബോളിസം വർദ്ധിപ്പിക്കുന്നതിന് ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിനായി കുറച്ച് സമയമെങ്കിലും മാറ്റിവെക്കുക. ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും വയറിൻറെ പല അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക. ഈ രോഗാവസ്ഥയെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.