പ്രമേഹവും അമിതവണ്ണവും ഇല്ലാതാക്കാൻ ദിവസവും ഒരു ചെറുനാരങ്ങ മതി…

ഒരു ഇത്തിരി കുഞ്ഞൻ ആണെങ്കിലും ഇതിൻറെ ഗുണങ്ങൾ ആരെയും അത്ഭുതപ്പെടുത്തും. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങ. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആൻറി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ചെറുനാരങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാണ്.

ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഗുണകരം എന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചെറു ചൂടുവെള്ളത്തിൽ നാരങ്ങാനീര് ഒഴിച്ചു കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുവാൻ സഹായകമാണ്. ദഹന പ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധി കൂടിയാണ് ചെറുനാരങ്ങ ഭക്ഷണത്തിന് മുകളിൽ കുറച്ചു നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും മലബന്ധം ഒഴിവാക്കാനും ഏറ്റവും ഗുണകരമാണ്.

ഇതിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡ്, അസ്കോർബിക് തുടങ്ങിയവ പ്രമേഹം ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു. നാരങ്ങാ നീര് ചേർത്ത് വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ വളരെ നല്ലതാണ്. ആരോഗ്യഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണങ്ങളും ഇതിനുണ്ട്.

വിറ്റാമിൻ സിയുടെ ഉയർന്ന സ്രോതസായ ചെറുനാരങ്ങ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ചർമ്മം തിളക്കമുള്ളതാക്കാനും ബ്ലാക്ക് ഹെഡ്സ് പൂർണമായി നീക്കം ചെയ്യാനും സാധിക്കും. ചർമ്മ സൗന്ദര്യത്തിന് പുറമേ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും താരൻ പെൻഷല്യം എന്നിവ പൂർണ്ണമായും അകറ്റുന്നതിനും ഇത് വളരെയധികം ഗുണകരമാണ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ചെറുനാരങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.