തുടയിടുക്കിലെ കറുപ്പ് നിറവും ദുർഗന്ധവും മാറാൻ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചു നോക്കൂ…

ഇന്ന് പലരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് തുടയിടുക്കിലെ കറുപ്പ് നിറവും ദുർഗന്ധവും. വളരെ സെൻസിറ്റീവായ ഈ ഭാഗത്ത് ക്രീമുകളും ലോഷനുകളും പുരട്ടുന്നത് ദോഷ ഫലം ചെയ്യും. നനഞ്ഞതും ഇറക്കിയതുമായ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഈ പ്രശ്നത്തിന് കാരണമാകുന്നു. വളരെ ലൂസായ അടിവസ്ത്രങ്ങൾ മാത്രം ധരിക്കുവാൻ ശ്രദ്ധിക്കുക. ഇത് ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാണ്.

ചില രോഗങ്ങൾ, ഹോർമോണുകളുടെ മാറ്റങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഈ അണുബാധയ്ക്ക് കാരണമാകുന്നു. എന്നാൽ സാധാരണയായി ഉണ്ടാകുന്ന തുടയിടുക്കിലെ കറുപ്പ് നിറവും ദുർഗന്ധവും അകറ്റുന്നതിനായി പ്രകൃതിദത്തമായ ചില രീതികൾ പരിചയപ്പെടാം. ഒരു ഉരുളക്കിഴങ്ങ് എടുത്ത് നന്നായി കഴുകി വൃത്തിയാക്കി അതിൻറെ നീര് പിഴിഞ്ഞെടുക്കുക.

അതിലേക്ക് ഒരു സ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക ഇവ രണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് അല്പം ടി ട്രീ ഓയിൽ ഒഴിച്ച് കൊടുക്കുക. ഇവയെല്ലാം കൂടി നന്നായി യോജിപ്പിച്ച്, തുടയിടുക്കിൽ ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക അതിലേക്ക് ഈ മരുന്ന് തേച്ചുപിടിപ്പിക്കുക. കുറേസമയം ഇത് പോലെ വയ്ക്കേണ്ടതുണ്ട്. ഇതാണ് ആദ്യത്തെ രീതി. ഇനി രണ്ടാമത്തെ രീതി അറിയുന്നതിന് ഒരു പാത്രത്തിൽ അല്പം കറ്റാർവാഴ ജെൽ എടുക്കുക ഇതിലേക്ക് അല്പം ഗ്ലിസറിൻ ചേർത്തു കൊടുക്കുക.

അതിലേക്ക് കുറച്ച് വൈറ്റമിൻ ഇ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ക്രീമിന്റെ പരുവത്തിൽ ആകുമ്പോൾ അത് ഒരു കണ്ടെയ്നറിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. എല്ലാദിവസവും കുളി കഴിഞ്ഞതിനുശേഷം ഇത് തുടയിടുക്കുകളിൽ പുരട്ടാവുന്നതാണ്. തുടർച്ചയായി കുറച്ചു ദിവസങ്ങളിൽ ഈ രീതികൾ ഉപയോഗിക്കുന്നത് കറുത്ത നിറവും ദുർഗന്ധവും മാറ്റുവാൻ സഹായകമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *