മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഏതുതരം ഉത്പന്നങ്ങളും നോക്കുന്നവരാണ് എന്നാൽ മിക്ക ആളുകൾക്കും വിചാരിച്ച ഫലം ലഭിക്കാറില്ല. രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇന്ന് പലരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുടിയിലെ നര.
പ്രായമാകുമ്പോൾ മാത്രം കണ്ടിരുന്ന നര ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ഭക്ഷണത്തിലെ പോഷക കുറവ്, അമിത സമ്മർദ്ദം, ചില കെമിക്കൽ ഉൽപ്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയവയൊക്കെയാണ് ഇതിന് കാരണമായി മാറുന്നത്. മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രകൃതിദത്തമായ രീതികളാണ് ഏറ്റവും ഉത്തമം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്ക് പരിചയപ്പെടാം.
ഇതിലെ പ്രധാന ഘടകം അലോവേരയും ഉള്ളിയും ആണ്. മുടിയുടെ വളർച്ചയ്ക്കും താരൻ അകറ്റുന്നതിനും വളരെയധികം സഹായകമാണ് ചുവന്നുള്ളി അല്ലെങ്കിൽ സവാള. ഇവ രണ്ടിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാം. അലോവേര എന്ന കറ്റാർവാഴ നിരവധി സൗന്ദര്യ ഗുണങ്ങളാൽ സമ്പന്നമാണ്. വീട്ടിൽ വളർത്തുന്ന അലോവേര ആണെങ്കിൽ ഏറ്റവും ഉത്തമം. ഉള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് അലോവേര ഇടുക.
ഇവ രണ്ടും നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. മൂന്ന് ദിവസം ഉപയോഗിക്കുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കും. തുടർച്ചയായി കുറച്ചു ദിവസങ്ങൾ ചെയ്യുകയാണെങ്കിൽ മുടി നന്നായി തഴച്ചു വളരും. ഇത് ചെയ്യേണ്ട രീതി വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.