ഇന്ന് പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കരിമാംഗല്യം. പുരുഷന്മാരെക്കാൾ ഇത് കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. നെറ്റിയിൽ, കവിളിൽ, കണ്ണിനു ചുറ്റും, കഴുത്തിൽ എന്നിവിടങ്ങളിൽ ഇത് കൂടുതലായും കാണപ്പെടുന്നു. ചില ഗർഭനിരോധന ഗുളികകൾ, ഹോർമോൺ വ്യതിയാനങ്ങൾ, തൈറോയ്ഡ് പ്രശ്നങ്ങൾ, ആർത്തവ തകരാറുകൾ, പി സി ഒ എസ് എന്നിവയെല്ലാമാണ് കരിമങ്കാല്യം ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ.
ചില സ്ത്രീകളിൽ ടെൻഷൻ മൂലവും ഉറക്കക്കുറവ് മൂലവും ഇത് ഉണ്ടാവാം. കൂടുതൽ വെയിൽ കൊള്ളുമ്പോൾ ഇതിൻറെ തോത് വർദ്ധിക്കുകയും കൂടുതൽ ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങളും ഉപയോഗിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ എല്ലാവർക്കും ആഗ്രഹിക്കുന്ന ഫലം നൽകുന്നില്ല.
രാസവസ്തുക്കളുടെ സാന്നിധ്യം ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ മുഖത്തുണ്ടാകുന്ന ഇത്തരം സൗന്ദര്യ പ്രശ്നങ്ങൾ മാറ്റുന്നതിന് പ്രകൃതിദത്ത രീതികളാണ് ഏറ്റവും ഉത്തമം. വളരെ ഫലപ്രദമായ ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ഒരു തക്കാളി എടുത്ത് അതിൻറെ പൾപ്പ് മാത്രം ഒരു ബൗളിലേക്ക് മാറ്റുക അതിലേക്ക് കുറച്ച് അരിപ്പൊടി ചേർത്തു കൊടുക്കണം.
ഇവ രണ്ടും നന്നായി യോജിപ്പിച്ചു വരുമ്പോൾ ചെറുനാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കുക. ഈ മൂന്ന് ചേരുവകൾ യോജിച്ചതിനു ശേഷം മുഖം നന്നായി കഴുകി ഇത് മുഖത്ത് പുരട്ടി കൊടുക്കാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. തുടർച്ചയായി കുറച്ചു ദിവസം ഇങ്ങനെ ചെയ്താൽ കരിമാംഗല്യവും കറുത്ത പാടുകളും പൂർണ്ണമായും മാറിക്കിട്ടും. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.