എന്നും യൗവനം കാത്തുസൂക്ഷിക്കുവാൻ ഈ നീല പൂക്കൾക്ക് സാധിക്കും, ശംഖ് പുഷ്പത്തിന്റെ അത്ഭുതപ്പെടുത്തും ഗുണങ്ങൾ…

പണ്ടുകാലം മുതൽക്കേ എല്ലാവരും പറഞ്ഞു കേൾക്കാറുള്ള ഒരു സസ്യമാണ് ശംഖുപുഷ്പം. ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. മുടിക്കും ചർമ്മത്തിനും ശങ്കുപുഷ്പം തരുന്ന അത്ഭുതങ്ങൾ ചെറുതല്ല. ചർമ്മം യൗവനത്തിൽ നിലനിർത്താൻ ഇതിന് ശേഷിയുണ്ട്. വേലിപ്പടർപ്പിലും മുറ്റത്തെ മരങ്ങളിലും ഒക്കെ പടർന്നു കയറുകയും നല്ല ഭംഗിയുള്ള വയലറ്റും വെള്ളയും ഒക്കെ പൂക്കൾ വിടർത്തുകയും ചെയ്യുന്ന ഒരു സത്യമാണിത്.

ഇതിൻറെ ആൻറി ഗ്ലൈകഷൻ പ്രോപ്പർട്ടീസ് യൗവനം നിലനിർത്താൻ സഹായിക്കുന്നു. പ്രായത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാതെ യൗവനത്തിൽ തന്നെ നിർത്താനുള്ള ശേഷി ഈ പുഷ്പത്തിലുണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ റാഷസ് മറ്റു ബുദ്ധിമുട്ടുകൾ ഇവയൊക്കെ കുറയ്ക്കാൻ ശങ്കുപുഷ്പം ഉപയോഗിക്കാം. ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും മുഖത്തിന് പുതുജീവൻ കിട്ടാനും ഇത് ഏറെ ഗുണം ചെയ്യുന്നു.

നമുക്ക് ചുറ്റുപാടിൽ നിന്ന് ചർമ്മത്തിന് ഏൽക്കുന്ന ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സൗന്ദര്യം സംരക്ഷിക്കുവാൻ ഇത് ഒത്തിരി നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ ലെവൽ കൂട്ടുന്നതുകൊണ്ട് ചുളിവുകളും മറ്റും വീഴാതെ സൂക്ഷിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ്. ബ്രെയിൻ നല്ല രീതിയിൽ പ്രവർത്തിക്കാനും ഇതുവഴി ഓർമ്മശക്തി വർദ്ധിപ്പിക്കാനും ഇത് ഏറെ സഹായകമാണ്.

ക്യാൻസറിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇതിൻറെ പൂക്കൾ. ശരീരത്തിലെ ക്യാൻസർ കോശങ്ങളിലേക്ക് കയറി അതിൻറെ വളർച്ച മുരടിപ്പിക്കുവാൻ ശങ്കുപുഷ്പത്തിന് സാധിക്കുന്നു. ശരീരത്തിനകത്തെ പഴുപ്പും നീരും എല്ലാം തടയാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. തലവേദനയും ശരീര വേദനയും വേഗത്തിൽ അകറ്റാൻ ഈ ചെടി മതി.