കിഡ്നി സ്റ്റോൺ വരാതിരിക്കാൻ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ, വേഗത്തിൽ മാറിക്കിട്ടും….

പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വൃക്കയിൽ കല്ല്. ശരീരത്തിലെ നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു പ്രധാന ആന്തരിക അവയവം ആണ് വൃക്ക. ശരീരത്തിലെ മാലിന്യങ്ങളെ സംസ്കരിച്ച് വൃത്തിയായി സൂക്ഷിക്കുവാൻ വൃക്ക വളരെ വലിയ പങ്കു വഹിക്കുന്നു അതുകൊണ്ടുതന്നെ ശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നതും ഈ അവയവമാണ്.

ഇതിനെ ബാധിക്കുന്ന ചില രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. അത്തരത്തിൽ ഇന്ന് വളരെയധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വൃക്കയിൽ രൂപം കൊള്ളുന്ന കല്ലുകൾ. ഇതുമൂലം ഉണ്ടാകുന്ന വേദന ചില ആളുകളിൽ പ്രസവ വേദനയെക്കാൾ രൂക്ഷം ആയിരിക്കും. അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണം.

കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ശരീരത്തിലെ ചില ധാതുക്കൾ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് കല്ലുകൾ ആയി രൂപം കൊള്ളുന്നത്. ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെ പ്രധാന കാരണമാണ്.

വലിപ്പം കുറഞ്ഞ കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട്. എന്നാൽ വലുപ്പം കൂടി കഴിഞ്ഞാൽ ഇത് പുറത്തെടുക്കുവാൻ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വരുന്നു. വൃക്കയിൽ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. പുറം, വയർ എന്നിവിടങ്ങളിലെ കഠിനമായ വേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറ്റം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, ചർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.