കിഡ്നി സ്റ്റോൺ വരാതിരിക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്, അറിയാം ചില ലക്ഷണങ്ങൾ….

മനുഷ്യ ശരീരത്തിലെ നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. വൃക്കയെ ബാധിക്കുന്ന പല രോഗങ്ങളും അതിൻറെ പ്രവർത്തനത്തെ തകരാറിലാക്കുകയും പല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വൃക്കയെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വൃക്കയിലെ കല്ലുകൾ. ഈ രോഗാവസ്ഥ വളരെയധികം വേദനാജനകമാണ്.

അടിവയറ്റിൽ ഉണ്ടാകുന്ന കഠിനമായ വേദന ചില ആളുകളിൽ പ്രസവ വേദനയെക്കാൾ രൂക്ഷമായി മാറാം. കിഡ്നി സ്റ്റോൺ ഉണ്ടായാൽ ശരീരം കാണിച്ചുതരുന്ന വ്യക്തമായ ഒരു അടയാളം വയറുവേദനയാണ്. ഈ രോഗം മറ്റുപല പ്രശ്നങ്ങൾക്കും കാരണമായി തീരുന്നു. കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരണം ആണ് ആയി രൂപപ്പെടുന്നത്.

നിർജലീകരണം, അമിതഭാരം, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവയെല്ലാം കല്ല് രൂപപ്പെടുന്നതിന് കാരണമായി മാറുന്നു. വൃക്കയിലെ കല്ലുകളുടെ വലുപ്പം പല ആളുകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്ക സന്ദർഭങ്ങളിലും ഇത്തരം കല്ലുകൾ മൂത്രനാളിയിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട് എന്നാൽ ചില കല്ലുകളുടെ വലിപ്പം ഇവയെ പുറത്തെത്തിക്കുവാൻ സാധിക്കുകയില്ല.

വൃക്കയിൽ കല്ലുണ്ടായി കഴിഞ്ഞാൽ പല ആളുകൾക്കും നേരിടുന്ന ലക്ഷണങ്ങൾ വേറെയാണ്. പുറം, വയർ, ഇരുവശങ്ങൾ എന്നിവിടങ്ങളിലെ കഠിനമായ വേദന. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന് ചുവപ്പോ അല്ലെങ്കിൽ തവിട്ട് നിറമോ ആയി കാണുക, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, തലകറക്കം, ഛർദി തുടങ്ങിയവയെല്ലാം കിഡ്നി സ്റ്റോൺ ഇൻറെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കാം. തുടക്കത്തിൽ തന്നെ രോഗം നിർണയിച്ച് ചികിത്സ തേടുക. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണൂ.