ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ ഇതാ ഒരു കിടിലൻ വിദ്യ…

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ട് പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ശരീരത്തിൽ എന്തെങ്കിലും മുറിവോ അണുബാധയോ ഉണ്ടാകുമ്പോൾ നമ്മുടെ പ്രതിരോധ സംവിധാനം പുറത്തുനിന്നു വരുന്ന ഈ വസ്തുവിനെതിരെ പോരാടാനുള്ള സന്ദേശം കോശങ്ങൾക്ക് നൽകും. ഇതാണ് ശരീരത്തിന്റെ നീർക്കെട്ട് അഥവാ ഇൻഫ്ളമേഷന് കാരണമാകുന്നത്.

കുറച്ചുസമയത്തേക്ക് ഉണ്ടാകുന്ന ഈ നീർക്കെട്ട് ശരീരം സ്വയം സുഖപ്പെടുന്ന പ്രക്രിയയുടെ ഭാഗമായതിനാൽ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലം നീണ്ടു നിന്നാൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഹൃദ്രോഗം, ആർത്രൈറ്റിസ്, പ്രമേഹ രോഗം, മറവിരോഗം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയവയെല്ലാം ഇതുമൂലം ഉണ്ടാവുന്ന രോഗങ്ങളാണ്. ചില ഭക്ഷണങ്ങൾ ശരീരത്തിലെ നീർക്കെട്ട് വർദ്ധിക്കുന്നതിന് കാരണമാകുന്നു.

അതുപോലെതന്നെ ചിലതരം ഭക്ഷണങ്ങൾ ഇവയെ നിയന്ത്രിക്കാനും സഹായിക്കും. എണ്ണ പലഹാരങ്ങൾ, പഞ്ചസാര ചേർത്ത് വിഭവങ്ങൾ, ചുവന്ന ഇറച്ചി, സംസ്കരിച്ച മാംസം, ബേക്കറി പദാർത്ഥങ്ങൾ തുടങ്ങിയവയെല്ലാം നീർക്കെട്ട് കൂടുന്നതിന് കാരണമാവും. നീർക്കെട്ട് കുറയുന്നതിനായി ആൻറി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, എന്നിവ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കും.

ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നീർക്കെട്ട് ഒഴിവാക്കാൻ ഏറ്റവും മികച്ചതാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളും പ്രോബയോട്ടിക്സും ഡയറ്റിൽ ഉൾപ്പെടുത്തിയാൽ വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുന്നു. ഇതുമൂലം നീർക്കെട്ട് ഇല്ലാതാക്കാൻ സാധിക്കും. മഞ്ഞൾ ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തുന്നത് നീർക്കെട്ട് മാറ്റാൻ മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്നതാണ്. വിശദമായി അറിയുന്നതിന് വീഡിയോ കാണുക.