മരുന്നുകളില്ലാതെ കഫക്കെട്ട് മാറാൻ ഇങ്ങനെ ചെയ്തു നോക്കൂ…

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് കഫക്കെട്ട്. കഫം എന്നത് ത്രിദോഷങ്ങളിൽ ഒന്നായി കാണുന്ന ആയുർവേദ രീതി അത്രയേറെ ജനകീയമായത് കൊണ്ടാവാം ഇത് അത്രയും ദോശമാണെന്ന് ചിന്താഗതി ഉണ്ടാവുന്നത്. മുഖത്തുള്ള വായു അറകളായ സൈനസുകളിൽ ഉണ്ടാകുന്ന അണുബാധ തൊട്ട് ശ്വാസകോശത്തിനകത്തുണ്ടാകുന്ന അണുബാധ വരെ എന്തും ശ്വസന വ്യവസ്ഥയിൽ നിന്നും മ്യൂക്കസ് പുറത്തുവരുന്ന അവസ്ഥ ഉണ്ടാക്കാം.

ഇതിനെയാണ് പലപ്പോഴും കഫക്കെട്ട് എന്ന് കൈ വിളിക്കുന്നത്. അണുക്കളെ പുറന്തള്ളാൻ ഉള്ള ശരീരത്തിൻറെ ഒരു ഉപായമായിട്ടാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനെ കണക്കാക്കുന്നത്. അലർജിയും മറ്റ് അണുബാധയും ഉണ്ടാകുമ്പോൾ സ്വാഭാവികമായി അല്പം കൂടിയ അളവിൽ ശരീരം മ്യൂക്കസ് ഉല്പാദിപ്പിക്കുന്നു. അലർജിയോ വൈറസ് ബാക്ടീരിയയോ ഉണ്ടാക്കുന്ന അണുബാധയും സാധാരണയായി കഫം ഉണ്ടാകാനുള്ള കാരണം.

ചുമക്കുമ്പോഴും ചുമ കൂടുമ്പോൾ ശർദ്ദിച്ചു പുറത്തുപോകുന്ന വെളുത്ത ശ്രവത്തെ കഫം എന്ന് പറയുന്നു. ശ്വസന വ്യവസ്ഥയിൽ കഫം ഉണ്ടാകാൻ കാരണമായ ചില പ്രധാന അസുഖങ്ങൾ ഉണ്ട്. സൈനസൈറ്റിസ്, റൈനൈറ്റിസ്, ടോൺസിലെറ്റ്, തുടങ്ങിയവയെല്ലാം ആണ്. കഫം കൂടുതലായാൽ അത് ശ്വാസംമുട്ട്, നെഞ്ചുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം കാരണമാകും. എത്രയൊക്കെ ശ്രദ്ധിച്ചാലും പൂർണ്ണമായി ഇല്ലാതാക്കാൻ പലപ്പോഴും സാധിക്കാറില്ല.

ഇത് വിട്ടുമാറാതെ ഇരിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചില വീട്ടുവൈദ്യങ്ങൾ കഫക്കെട്ട് മാറാൻ സഹായികമാകും. ദിവസേനയുള്ള ഭക്ഷണത്തിൽ മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ ചേർക്കുക. ഇവയെല്ലാം കഫക്കെട്ട് പോലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.