ഇങ്ങനെ ചെയ്താൽ പിന്നീട് ഒരിക്കലും തലയിൽ താരൻ വരില്ല. ഈ കിടിലൻ ഐഡിയ ഒന്നു ചെയ്തു നോക്കൂ.

ഇന്നത്തെ കാലത്ത് തലയിലെ താരൻ കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകളും പുരുഷന്മാരും ഒരുപാട് ആണ്. ഒരിക്കൽ തലയിൽ താരൻ വന്നാൽ പിന്നീട് അത് പോകാൻ വളരെയധികം ബുദ്ധിമുട്ടാണ് എല്ലാ കാര്യങ്ങളിലും ഒരുപാട് ശ്രദ്ധ ചെലുത്തിയാൽ മാത്രമേ അതിനെ വേരോടെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തലയിൽ താരൻ ഇല്ലാതാക്കുന്നതിനായി നമുക്ക് ഒരു ടിപ്പ് ചെയ്തു നോക്കാം.

അതിനായി തലയിൽ തേക്കാനുള്ള ഒരു ലോഷൻ തയ്യാറാക്കേണ്ടതുണ്ട്. അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് കുറച്ച് മുരിങ്ങയിലയാണ്. ആവശ്യത്തിന് മുരിങ്ങയിലയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് അരച്ചെടുക്കുക. ലൂസായി ലഭിക്കുന്നതായിരിക്കും.

ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു പകുതി നാരങ്ങ കൂടി പിഴിഞ്ഞ് അഞ്ചു മിനിറ്റോളം നല്ലതുപോലെ മിക്സ് ചെയ്യുക. ഇതാണ് താരൻ കളയാൻ വേണ്ടി തലയിൽ തേക്കുന്ന ലോഷൻ. തലയിൽ കുളിക്കുന്നതിനു മുൻപായി നല്ലതുപോലെ ഇത് തേച്ചുപിടിപ്പിക്കുക .

ശേഷം അരമണിക്കൂർ നേരത്തേക്ക് തല കെട്ടിവയ്ക്കുക അതുകഴിഞ്ഞ് സാധാരണ വെള്ളത്തിൽ ഇത് കഴുകി കളയാവുന്നതാണ്. തലയിൽ നല്ലോണം താരനുള്ള ആളുകളാണെങ്കിൽ ഒന്നിടവിട്ട് ചെയ്യേണ്ടതാണ് അല്ലാത്തവരാണെങ്കിൽ ആഴ്ചയിൽ മൂന്നു പ്രാവശ്യം ചെയ്താലും മതി. വളരെയധികം ഉപകാരപ്പെടുന്ന ഈ എളുപ്പത്തിൽ ഉള്ള മാർഗം എല്ലാവരും ചെയ്തു നോക്കൂ. Video credit : beauty life with shabeena

Leave a Reply

Your email address will not be published. Required fields are marked *