ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഭക്ഷണപദാർത്ഥമാണ് ഡ്രൈ ഫ്രൂട്ട്സ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഇവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ദിവസവും ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നത് ഒത്തിരി ഗുണങ്ങൾ ലഭിക്കാൻ സഹായകമാണ്.
രക്തത്തിൽ അടങ്ങിയ വിഷാംശങ്ങളെ പുറന്തള്ളാൻ ഇവയ്ക്ക് സാധിക്കും. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കാനും നല്ല കൊളസ്ട്രോളിന്റെ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉള്ള ഉണക്കമുന്തിരി ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും മറ്റു രോഗങ്ങളിൽ നിന്നും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നു.
ഉണക്കമുന്തിരി വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് കരൾ രോഗങ്ങൾ,ഹൃദയരോഗങ്ങൾ എന്നിവ തടയാൻ സഹായിക്കും. രക്തത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ നീക്കം ചെയ്ത് രക്തം ശുദ്ധീകരിക്കാൻ ഇവ വളരെയധികം സഹായിക്കുന്നു. കരളും വൃക്കയും ശരിയായി പ്രവർത്തിക്കുവാൻ ഇത് സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങൾ എളുപ്പത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും ദഹനപ്രക്രിയ എളുപ്പത്തിൽ ആക്കാനും ഉണക്കമുന്തിരി വെള്ളം വളരെ നല്ലതാണ്.
രക്തം ശുദ്ധീകരിക്കുന്നതിലൂടെ ഒരുപാട് രോഗങ്ങൾ തടയുവാൻ ഇതിന് സാധിക്കും. എന്നാൽ നമ്മുടെ കരളിനും വൃക്കയ്ക്കും നീക്കം ചെയ്യാൻ കഴിയുന്നതിന് അപ്പുറം കൊഴുപ്പുള്ള ഭക്ഷണങ്ങൾ ശരീരത്തിലേക്ക് വന്നുചേരുമ്പോൾ അത് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം മന്ദഗതിയിൽ ആക്കുന്നുണ്ട്. ആരോഗ്യഗുണങ്ങൾക്ക് പുറമേ ഒത്തിരി സൗന്ദര്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. ചർമ്മത്തിന് നിറം ലഭിക്കാനും,തിളക്കത്തിനും, ചുളിവുകൾ അകറ്റാനും ഇത് വളരെയധികം സഹായിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.