ആരോഗ്യപരമായും മാനസിക പരമായും പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ് അമിതവണ്ണം അഥവാ ഒബിസിറ്റി. പ്രായഭേദമന്യേ കുട്ടികളിലും ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഈ ആരോഗ്യപ്രശ്നം ഉണ്ടാവുന്നു. ഈ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യാത്തതും ആണ് അമിതവണ്ണത്തിന് പ്രധാനമായും കാരണമാകുന്നത് എന്നാൽ ജനിതക ഘടകങ്ങൾ, ചില രോഗങ്ങൾ, സാമൂഹിക ഘടകങ്ങൾ.
ചില മരുന്നുകളുടെ ഉപയോഗം എല്ലാം ഒരു വ്യക്തിയുടെ ഭാരം നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ജനിതകപരമായി ശരീര ഭാരം കൂടാൻ സാധ്യതയുള്ള ഒരു വ്യക്തി അനാരോഗ്യകരമായ ജീവിതശൈലി കൂടി നയിക്കുകയാണെങ്കിൽ ഇത് വളരെ എളുപ്പത്തിൽ ആവും. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിൽ നിന്ന് അധിക കലോറി ഉപഭോഗം ചെയ്യുന്നതും വ്യായാമത്തിന്റെ കുറവും അമിതവണ്ണത്തിലേക്ക്.
വേഗത്തിൽ തന്നെ നയിക്കുന്നു. കൂടാതെ മാനസിക ഘടകങ്ങളും പൊണ്ണത്തടി വളർത്തിയേക്കാം. അമിതഭാരം മൂലം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ശ്വസന വൈകല്യങ്ങൾ, ചിലതരം അർബുദങ്ങൾ, ഹൃദ്രോഗങ്ങൾ, വിഷാദം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, സന്ധിവാതം, പ്രത്യുൽപാദന വ്യവസ്ഥയിൽ തകരാറുകൾ എന്നിങ്ങനെ നീണ്ടുകിടക്കുന്നു രോഗങ്ങൾ. ശരീരഭാരം കുറയ്ക്കുക എന്നത് വളരെ വെല്ലുവിളി നേരിടുന്ന ഒരു കാര്യമായി മാറിയിരിക്കുന്നു.
ശരീരഭാരം വിജയകരമായി കുറയ്ക്കുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ഭക്ഷണത്തിലും വ്യായാമത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ശരീരത്തിൻറെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനായി ദിവസവും വ്യായാമത്തിന് കുറച്ച് സമയമെങ്കിലും മാറ്റി വയ്ക്കുക. ചില ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയാണെങ്കിൽ വേഗത്തിൽ തന്നെ അമിതഭാരം കുറയ്ക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.