നമ്മുടെ മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അതു മുൻകൂട്ടി കണ്ടുപിടിക്കാനായി ചില താന്ത്രിക വിദ്യകൾ ഉണ്ട്. എന്ത് കാര്യത്തിന്റെയും ഭാവിഫലം നമുക്ക് മുൻകൂട്ടി പറയുവാൻ സാധിക്കും അത് നടക്കുമോ ഇല്ലയോ എന്ന്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വേപ്പില ആണ്. പണ്ടുമുതൽക്കേ ചില സത്യങ്ങളെയും അസത്യങ്ങളെയും വേർതിരിച്ചറിയാനായി ഇത് ഉപയോഗിച്ചിരുന്നു.
ആദ്യമായി ഒരു വെള്ള പേപ്പർ എടുക്കുക അതിലേക്ക് മൂന്ന് വേപ്പിന്റെ ഇലകൾ വയ്ക്കുക. നമ്മൾ എടുത്ത വെള്ള പേപ്പറിൽ ഓം നമശിവായ എന്ന് എഴുതുക. നമ്മൾ ആഗ്രഹിക്കുന്ന കാര്യം പേപ്പറിൽ അതുപോലെ എഴുതുക. വേപ്പിന്റെ മൂന്ന് ഇലകൾ കയ്യിലെടുത്ത് ഓം നമശിവായ എന്ന മന്ത്രം 21 പ്രാവശ്യം ചൊല്ലി നമ്മൾ ആഗ്രഹിച്ച കാര്യം മനസ്സിൽ വിചാരിച്ച് ആ ഇലകളിലേക്ക് അല്പം വെള്ളം തെളിച്ചു മൂന്ന് ഇലകളുടെയും.
തണ്ടിലേക്ക് സിന്ദൂരം തൊട്ടു കൊടുക്കുക. അതിനുശേഷം ആ ഇലകൾ ഉയർത്തി പേപ്പറിലേക്ക് ഇടുക. വീഴുന്ന ഇലകൾ അകം വശമാണോ പുറംവശമാണ് എന്ന് നോക്കുക. കൂടുതൽ അകം വശമാണ് വീഴുന്നതെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ചു കാര്യം തീർച്ചയായും നടക്കും. എന്നാൽ വീഴുന്ന ഇലകളിൽ കൂടുതൽ പുറംവശം ആണെങ്കിൽ നിങ്ങളുടെ ആഗ്രഹം നടക്കില്ല.
ഈ വിദ്യ നിങ്ങൾക്ക് ഏതു കാര്യത്തിന് വേണമെങ്കിലും ഉപയോഗിക്കാം. ചില കാര്യങ്ങൾ സത്യമാണോ നുണയാണോ എന്നറിയുന്നതിനും ഇത് സഹായകമാണ്. ഈ വിദ്യ ചെയ്യുന്ന രീതി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.