ഇങ്ങനെ ചെയ്തു നോക്കൂ.. ഏത് പൊണ്ണത്തടിയും എളുപ്പത്തിൽ കുറയ്ക്കാം..

പുതുതലമുറ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് അമിതവണ്ണം. ശരീരത്തിലെ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തിനെ ബാധിക്കും വിധം ഉയരുന്ന അവസ്ഥയാണ്‌ അമിതവണ്ണം എന്ന് പറയുന്നത്. മധ്യവയസ്കരിൽ മാത്രമല്ല ഇന്ന് ചെറുപ്പക്കാരിലും കുട്ടികളിലും ഇത് കാണപ്പെടുന്നുണ്ട്. ശരീരത്തിന്റെ ഭാരം കൂടുന്നതിന് പല കാരണങ്ങളുമുണ്ട്. ജീവിതശൈലി മാറ്റങ്ങൾ , വ്യായാമ കുറവ്.

ഹോർമോണുകളുടെ അസന്തുലിത അവസ്ഥ, സ്റ്റിറോയ്ഡുകളുടെ ഉപയോഗം, എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്. അമിതവണ്ണം മൂലം ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും വരാനുള്ള സാധ്യത ഇരട്ടിക്കുന്നു. പ്രമേഹം കൊളസ്ട്രോൾ ബിപി സന്ധിവാതം വെരിക്കോസ് വെയിൻ എന്നിങ്ങനെ പല രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ സ്ത്രീകളിൽ പിസിഒഡി വരാനുള്ള സാധ്യതയുമുണ്ട്. വണ്ണം കുറയ്ക്കാനായി നമുക്ക് ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളും ഉണ്ട്.

ഇതിനായി ആദ്യമായി മാറ്റം വരുത്തേണ്ടത് നമ്മുടെ ഭക്ഷണരീതിയിൽ തന്നെയാണ് കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക കൂടുതൽ വ്യായാമം ചെയ്യുക. പ്രോട്ടീനു കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊഴുപ്പിന്റെയും അന്നജത്തിയും അളവ് കുറയ്ക്കണം. ധാരാളമായി വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് വെള്ളം കുടിക്കുന്നത് വഴി ശരീരത്തിലെ മെറ്റാബോളിക്ക് പ്രവർത്തനങ്ങൾ കൂടുന്നു ഇതുവഴി ഊർജ്ജം നഷ്ടപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്യുന്നു.

ഒറ്റയടിക്ക് കുറെ വെള്ളം കുടിക്കുന്നതിനു പകരം ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. അരി അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക അതിനുപകരം ചോളം റാഗി കമ്പം എന്നീ ധാന്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക. മധുര പലഹാരങ്ങൾ ബേക്കറി ഐറ്റംസ്‌, എണ്ണ പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം കഴിക്കുക. ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണ ശീലവും അമിതഭാരവും പൊണ്ണത്തടിയും ഇല്ലാതാക്കും. കൂടുതൽ അറിയാനായി വീഡിയോ മുഴുവനും കാണുക.

Leave a Reply

Your email address will not be published. Required fields are marked *