തൊട്ടാവാടിയും മഷിത്തണ്ടും ഇങ്ങനെ ഉപയോഗിച്ചു നോക്കൂ…..പല രോഗങ്ങളും വേഗത്തിൽ മാറിക്കിട്ടും..

നമുക്ക് ഏറ്റവും സുപരിചിതമാണ് മഷിത്തണ്ടും തൊട്ടാവാടിയും. മഷിത്തണ്ട് ചെടി,വെറ്റില പച്ച, വെള്ളത്തണ്ട് ചെടി എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു. ഈർപ്പ മുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. പുരാതന കാലം മുതലേ മഷിത്തണ്ട് ഒരു ഇലക്കറിയായും ഔഷധസസ്യമായും ഉപയോഗിച്ചിരുന്നു. ഇലക്കറികൾ തോരൻ ചെയ്യുന്നതുപോലെ ഇതിൻറെ ഇലകളും തോരൻ വയ്ക്കാവുന്നതാണ്.

ഈ ചെടിയുടെ തണ്ട് സ്ലേറ്റ് തുടയ്ക്കാനായി ഉപയോഗിച്ചിരുന്നു. പൊട്ടാസ്യം കാൽസ്യം കാർബോഹൈഡ്രേറ്റ് അയൺ പ്രോട്ടീൻ തുടങ്ങിയവയൊക്കെയാണ് മഷി തണ്ടിലെ പ്രധാന പോഷക ഘടകങ്ങൾ. ഇതിൻറെ ഇലയോ കാണ്ഡമോ ചതച്ച് മണത്താൽ കടുകിന്റെ മണമാണ് അനുഭവപ്പെടുക. വേദനസംഹാരികളായ ഔഷധസസ്യങ്ങളിൽ ഒന്നാണിത്. ഇതിൻറെ വേരുകൾ മുറിവെച്ചു കെട്ടാനും, പനിയുടെ ചികിത്സക്കും ഉപയോഗിക്കുന്നു. ജലദോഷം തൊണ്ടവേദന .

വയറുവടി വയറുവേദന വിളർച്ച മൂത്ര തടസ്സം വൃക്ക രോഗങ്ങൾ തലവേദന സന്ധിവാതം മൂത്ര തടസ്സം എന്നീ രോഗങ്ങളെ മഷിത്തണ്ട് മൂലം അകറ്റുവാൻ സാധിക്കും. അടുത്ത ഔഷധഗുണമുള്ള ഒരു സസ്യമാണ് തൊട്ടാവാടി.ഭാഗ്യവസ്തുക്കളോടുള്ള പ്രതികരണം മൂലമാണ് തൊട്ടാവാടിയിലെ ഔഷധങ്ങളെ കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു. ആയുർവേദ വിധി പ്രകാരം രക്തശുദ്ധി, ശ്വാസതടസ്സം, കഫം എന്നിവ ചികിത്സിക്കാനും ആയി തൊട്ടാവാടി ഉപയോഗിക്കുന്നു.

ഇതിൻറെ നീര് തേൻ ചേർത്ത് കഴിക്കുകയാണെങ്കിൽ ശ്വാസംമുട്ടൽ മാറും. പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യും. വിഷജന്തുക്കൾ കടിക്കുകയാണെങ്കിൽ തൊട്ടാവാടി അരച്ച് കടിച്ച സ്ഥലത്ത് തേച്ചിടുന്നത് വളരെ നല്ലതാണ്. തൊട്ടാവാടിയുടെ നീരും തേനും ചേർത്ത് കഴിക്കുകയാണെങ്കിൽ ആർത്തവ സമയത്തുള്ള പ്രശ്നങ്ങൾ മാറും. വിപണിയിൽ വളരെ വലിയ വില കൊടുത്ത് വാങ്ങിക്കുന്ന ചെടികൾ നമുക്ക് ചുറ്റും തന്നെയുണ്ട്. അതിൻറെ ഗുണങ്ങൾ മനസ്സിലാക്കുക. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ…

Leave a Reply

Your email address will not be published. Required fields are marked *