നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മിക്ക വീടുകളിലെയും അടുക്കളകളിലെയും ഒരു പ്രധാന ചേരുവ കൂടിയാണിത്. കൊറോണ വൈറസിന്റെ അകമനത്തോടെ മഞ്ഞളിൻറെ ഉപയോഗവും ഗുണങ്ങളും എല്ലാ ആളുകളിലും എത്തിത്തുടങ്ങി. ആരോഗ്യഗുണത്തിൽ മാത്രമല്ല സൗന്ദര്യ ഗുണത്തിലും മഞ്ഞൾ മുൻപിൽ തന്നെ. ഉണക്കിയെടുത്ത മഞ്ഞൾ, മഞ്ഞൾപൊടി എന്നിങ്ങനെ പലതരത്തിൽ മഞ്ഞൾ വിപണിയിൽ ലഭ്യമാണ്.
ഇവയെല്ലാം അപേക്ഷിച്ച് പച്ചമഞ്ഞളിലാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നത്. ചൂടുള്ള പാൽ, വെള്ളം എന്നിവ കുടിക്കുമ്പോൾ അതിലേക്ക് അല്പം പച്ചമഞ്ഞൾ ചേർക്കുന്നത് ജലദോഷവും പനിയും വരാതിരിക്കാൻ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും ഗുണകരമായ ഒന്നാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുറുക്കുമീൻ എന്ന ഘടകം.
ശരീരത്തിൻറെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ഇതിലെ ആൻറിവൈറൽ, ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ദഹനത്തിന് ആവശ്യമായ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഏറെ സഹായിക്കുന്നു. ബീറ്റ കരോട്ടിൻ, സ്കോർബിക് ആസിഡ്, കാൽസ്യം, ഫൈബർ, ഇരുമ്പ്, നിയാസിൻ, പൊട്ടാസ്യം, സിങ്ക്, ഫ്ലവനോയ്ഡുകൾ എന്നിവ ഉൾപ്പെടെ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങളിൽ നിന്നും വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയത് കുറുക്കുമീൻ എന്ന സജീവമായ സംയുക്തമാണ്. ശ്വാസകോശ അണുബാധ മാറുന്നതിന് ദിവസവും പാലിൽ ഉള്ള മഞ്ഞൾ ചേർത്ത് കുടിച്ചാൽ മതിയാവും. രക്തം ശുദ്ധീകരിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും ഏറെ ഗുണകരമാണ്. ചർമ്മത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും തിളക്കം നൽകുന്നതിനും മഞ്ഞൾ ഉപയോഗിക്കാം. മഞ്ഞളിൻറെ മറ്റു ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിന് വീഡിയോ കാണൂ.