പ്രായഭേദമന്യേ പലരും നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. രോഗം നിർണയിച്ചു കഴിഞ്ഞാൽ പലർക്കും പേടിയാണ് ഇനി ജീവിതം തന്നെ പോയി എന്നൊരു കാഴ്ചപ്പാടാണ് മിക്കവരിലും ഉള്ളത്. എന്നാൽ പ്രമേഹം വളരെ സാധാരണമായ ഒരു ജീവിതശൈലി രോഗമാണ്. ചികിത്സിക്കാൻ കഴിയില്ലെങ്കിലും നിയന്ത്രിക്കാൻ കഴിയുന്ന ഒരു രോഗ അവസ്ഥ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായി ഉയരുന്നതാണ് പ്രമേഹം എന്ന ഈ രോഗം. പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നു. ഇൻസുലിന്റെ അഭാവം, അല്ലെങ്കിൽ ഇൻസുലിൻ ശരിയായി ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നിവ പ്രമേഹത്തിന് കാരണമാകും. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ രോഗത്തിന് വരുതിയിൽ ആക്കാൻ.
സാധിക്കും. പ്രമേഹ രോഗികൾക്ക് വിഷാദവും ഉൽക്കണ്ഠയും കൂടുതലായി കാണപ്പെടുന്നതിനുള്ള സാധ്യതകൾ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്. അസ്വസ്ഥത, സങ്കടമോ ദേഷ്യമോ തോന്നുക, ക്ഷീണം അനുഭവപ്പെടുക, കുറഞ്ഞ ഊർജ്ജം. ജീവിതശൈലിയിൽ വരുത്തുന്ന ലളിതമായ മാറ്റങ്ങൾ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണ ശീലം.
പച്ചക്കറികൾ ,പഴങ്ങൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. പഞ്ചസാരയും, പൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ് ഇതിനായി ഭക്ഷണ ക്രമീകരണത്തിനോടൊപ്പം ചിട്ടയായ വ്യായാമവും പിന്തുടരുക. പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കുന്നതിനായി മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യം ആണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.