ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. നമ്മുടെ രക്തത്തിലെ യൂറിക്കാസിഡ് അളവ് വളരെ വലിയ തോതിൽ ഉയർന്നു തുടങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. കാൽപാദങ്ങളിലും സന്ധികളിലും വിരലുകളിലും വേദനയും വീക്കവുമാണ് പ്രധാന ലക്ഷണം. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ.
ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് തടയാൻ സാധിക്കും. രക്തത്തിൽ കാണപ്പെടുന്ന മാലിന്യങ്ങളുടെ ഒരു ഉൽപ്പന്നമാണ് യൂറിക് ആസിഡ്. പ്യൂരിൻസ് എന്ന സംയുക്തങ്ങളെ വിഘടിപ്പിക്കുമ്പോഴാണ് ഈ ആസിഡ് ഉണ്ടാകുന്നത് ഇതിൻറെ ഭൂരിഭാഗവും മൂത്രത്തിലൂടെയാണ് പുറന്തള്ളുക. എന്നാൽ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ഇതിൻറെ അളവ് നിയന്ത്രിച്ചു കൊണ്ടുപോകുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീരഭാരം വർദ്ധിക്കുന്നതും യൂറിക് ആസിഡ് തമ്മിൽ ബന്ധമുണ്ട് എന്ന കാര്യം മനസ്സിലാക്കുക. അതുകൊണ്ടുതന്നെ ശരീരഭാരം വർദ്ധിക്കുവാൻ അനുവദിക്കരുത്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയണമെങ്കിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം ഇതിൻറെ സഹായത്തോടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കഴിയും.
കലോറി കൂടുതലുള്ള മധുര പലഹാരങ്ങൾ മധുരമുള്ള ഭക്ഷണങ്ങൾ മധുര പാനീയങ്ങൾ ഇവയെല്ലാം യൂറിക്കാസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പഴങ്ങൾ പച്ചക്കറികൾ അരി തുടങ്ങിയ കുറഞ്ഞ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. മദ്യം യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു അതുകൊണ്ടുതന്നെ ഇത് പൂർണ്ണമായും ഒഴിവാക്കുന്നത് ഗുണം ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.