Easy Kitchen Cleaning Using paste : പേസ്റ്റ് ഉപയോഗിച്ച് കൊണ്ട് അടുക്കളയിൽ ധാരാളം ഉപയോഗങ്ങൾ നടത്താം. എന്തൊക്കെയാണ് പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പോകുന്നത് എന്ന് നോക്കാം. എല്ലാ വീടുകളിലും തന്നെ സ്റ്റീലിന്റെവെള്ളം കുപ്പികൾ ഉപയോഗിക്കുന്നവർ ഉണ്ടായിരിക്കും. നിത്യം ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ കുപ്പിയുടെ ഉൾവശത്ത് ചിലപ്പോൾ കറകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ചിലപ്പോൾ കുപ്പിക്കകത്ത് മണവും ഉണ്ടായിരിക്കും.
ഇത്തരം കറകൾ മണം വൃത്തിയാക്കി എടുക്കുന്നതിന് വളരെ എളുപ്പമാണ്. അതിനായി കുപ്പിയുടെ അകത്തേക്ക് കുറച്ച് പേസ്റ്റ് കൊടുക്കുക ശേഷം ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക അതിനുശേഷം കുപ്പിയുടെ മൂടി അടച്ച് നല്ലതുപോലെ കുലുക്കിയെടുക്കുക നന്നായി കുലുക്കിയതിനു ശേഷം വെള്ളം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം കുപ്പി സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക.
ഇങ്ങനെ ചെയ്താൽ കുപ്പിയുടെ ഉൾവശം നന്നായി വൃത്തിയാക്കുകയും അതുപോലെ തന്നെ മണമുള്ളത് പോവുകയും ചെയ്യും. അടുത്തതായി മാറ്റിവെച്ചിരിക്കുന്ന പേസ്റ്റിന്റെ വെള്ളം ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ചു വയ്ക്കുക. ഇത് ഗ്യാസ് അടുപ്പിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രൈ ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുക അതിനുശേഷം 10 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. ശേഷം ഒരു തുണി ഉപയോഗിച്ച് കൊണ്ട് നിസ്സാരമായി തുടച്ചെടുക്കാവുന്നതാണ്.
വളരെ വൃത്തിയായി തന്നെ എല്ലാ അഴുക്കുകളും പോയി കിട്ടും. അതുപോലെ പാത്രങ്ങളെല്ലാം കഴുകിയതിനുശേഷം കിച്ചൻ സിങ്കിൽ അവശേഷിക്കുന്ന ചില മെഴുക്കുപിടിച്ച ഭാഗങ്ങൾ വൃത്തിയാക്കി എടുക്കുന്നതിനും ഈ പേസ്റ്റിന്റെ വെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്. പേസ്റ്റിന്റെ വെള്ളം കിച്ചൻ സിംഗിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം ഒരു സ്പോഞ്ച് ഉപയോഗിച്ച് എല്ലാ ഭാഗത്തും ഉരച്ചു വൃത്തിയാക്കുക. എല്ലാവരും തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.