പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് അരിമ്പാറ അതുപോലെ പാലുണ്ണി. അധികമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇവ ഉണ്ടാക്കുന്നില്ലെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥത വലുതാണ്. അരിമ്പാറ കൊണ്ടുണ്ടാവുന്ന അഭംഗി ഒരു സ്ഥലത്ത് നിന്നും ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് പകരുകയും അതിൻറെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു.
ചില സമയങ്ങളിൽ ഇത് അസഹനീയമായ വേദന ഉണ്ടാക്കുന്നു. എച്ച് പി വി ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽ പെടുന്ന ഒരു വൈറസാണ് അരിമ്പാറയ്ക്ക് കാരണമാകുന്നത്. വൈറസ് അനുപാതം ഉണ്ടായാൽ ഇത് ഒരാളിൽ ചർമ്മത്തിലെ കോശങ്ങൾ പെട്ടെന്ന് ഇരട്ടി ആവുകയും അത് ശരീരത്തിൽ നിന്ന് പുറത്തോട്ട് വളർന്നുവരികയും ചെയ്യുന്നു ഈ രീതിയിലാണ് അരിമ്പാറ കാണപ്പെടുന്നത്.
രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഈ വൈറസ് ബാധ വേഗത്തിൽ പിടിപെടുക. അരിമ്പാറ വീട്ടിൽ തന്നെ മാറ്റുന്നതിന് ചില പൊടി കൈകൾ ഉപയോഗിച്ച് നോക്കാവുന്നതാണ്. ഒരു മുടിയെടുത്ത് അരിമ്പാറയിൽ ചുറ്റി കൊടുക്കുക കുറച്ചു സമയം കഴിഞ്ഞാൽ അത് കൊഴിഞ്ഞുപോവും. ഇങ്ങനെ മുടി കെട്ടുമ്പോൾ അരിമ്പാറ യിലേക്കുള്ള രക്തയോട്ടം പൂർണമായി ഇല്ലാതാവുകയും അത് നശിക്കുകയും ചെയ്യുന്നു.
അടുത്ത രീതി ഒരു വെളുത്തുള്ളി എടുത്ത് ചൂടാക്കി അരിമ്പാറയുടെ മുകളിലായി വെച്ചുകൊടുക്കുക ഇത് തുടർച്ചയായി കുറച്ചു ദിവസം ചെയ്താൽ അരിമ്പാറ മാറിക്കിട്ടും. ഒരു തുണ്ട് ഇഞ്ചി നീളത്തിൽ കൂർത്ത മുനയായി അരിയുക അതിൽ അല്പം ചുണ്ണാമ്പുതൊട്ട് അരിമ്പാറയുടെ മുകളിലായി തൊട്ടു കൊടുക്കുക. ഇതുപോലുള്ള ഒരു പ്രശ്നം തന്നെയാണ് പാലുണ്ണിയും. പാലുണ്ണി മാറുന്നതിന് ആപ്പിൾ സിഡർ വിനിഗർ ഒരു പഞ്ഞിയിൽ മുക്കി ഇതിൽ വയ്ക്കാവുന്നതാണ്. അരിമ്പാറയും പാലുണ്ണിയും പൂർണ്ണമായി മാറുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്. അവ ഏതൊക്കെ എന്ന് അറിയുന്നതിന് വീഡിയോ കാണൂ.