ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിച്ചോളൂ.. നിങ്ങളുടെ കരൾ തകരാറിലാകുന്നു..

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് കരൾ. നമ്മൾ കഴിക്കുന്ന ഭക്ഷണം വയറ്റിലും കുടലിലും വെച്ച് ദഹിക്കുന്നു. ഇതിലുള്ള പോഷകങ്ങൾ രക്തത്തിലേക്ക് പ്രവേശിച്ച് നേരെ കരളിൽ എത്തുന്നു. ശരീരത്തിന് ആവശ്യമായ അളവിൽ കൊളസ്ട്രോൾ നിർമ്മിക്കുന്നത് കരളിലാണ്. എന്നാൽ ഇത് ക്രമാതീതമായി ഉണ്ടാകുമ്പോൾ അത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും.

പ്രശ്നമുണ്ടാക്കുന്നു. ഗ്ലൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവ കരളിൽ ശേഖരിക്കപ്പെടുന്നു. സാധാരണയായി ചെറിയ അളവിൽ കൊഴുപ്പ് കരളിൽ ഉണ്ട്. എന്നാൽ കരളിന് ശേഖരിക്കാൻ പറ്റുന്നതിലും അധികം കൊഴുപ്പ് ശരീരത്തിൽ എത്തുമ്പോൾ അത് ഫാറ്റി ലിവറിന് കാരണമാകും. കരളിൻറെ ഭാരത്തിൽ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവർ എന്ന രോഗം വരുന്നത്.

അമിതമായ മദ്യപാനമാണ് പ്രധാനമായും ഇതിന് കാരണം. എന്നാൽ മദ്യപാനികൾ അല്ലാത്തവർക്കും ഈ രോഗം ഉണ്ടാവുന്നുണ്ട്. അമിതവണ്ണം, കൊളസ്ട്രോൾ, പ്രമേഹം, ചില മരുന്നുകൾ എന്നിവയെല്ലാമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് കാരണമാകുന്നത്. മിക്ക കരൾ രോഗങ്ങളുടെയും തുടക്കമാണ് ഫാറ്റി ലിവർ. കരൾ രോഗങ്ങളെ നിശബ്ദ കൊലയാളികൾ എന്നാണല്ലോ പറയുന്നത് .

പല കരൾ രോഗങ്ങളും തുടക്കത്തിൽ യാതൊരു ലക്ഷണവും കാണിക്കില്ല. പക്ഷേ അടുത്തഘട്ടത്തിൽ കരളിൻറെ പ്രവർത്തനം പൂർണ്ണമായും പരാജയപ്പെടും. കാലിൽ നീര്, രക്തം ഛർദ്ദിക്കുക, ക്ഷീണം, മഞ്ഞപ്പിത്തം , വയറു വീർക്കൽ എന്നിവയാണ് ചില രോഗലക്ഷണങ്ങൾ. രോഗം നിർണയിച്ചു കഴിഞ്ഞാൽ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ ഇതിനു പിന്നാലെ മറ്റു പല രോഗങ്ങളും ഉണ്ടാവും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *