വീട്ടിലെ വാട്ടർ ടാങ്ക് എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇതാ ഒരു കിടിലൻ വഴി👌

വീട്ടിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത് ആരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ഒരു വീട്ടമ്മയ്ക്ക് ആരുടെയും സഹായം കൂടാതെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനുള്ള ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വാട്ടർ ടാങ്കിലുള്ള വെള്ളം കളയാതെ ചെളി മാത്രം എടുത്തുകൊണ്ട് ഒരല്പം പോലും വെള്ളം കലങ്ങാതെ ടാങ്ക് ക്ലീൻ ചെയ്യാനുള്ള വഴി നമുക്ക് നോക്കാം.

പ്ലാസ്റ്റിക്കിന്റെ ഒരു കുപ്പി എടുക്കുക, കുപ്പിയുടെ മുകൾ ഭാഗം ഒന്ന് കട്ട് ചെയ്ത് എടുക്കുക. കുപ്പിയുടെ മുകൾഭാഗത്തായി ചെറിയ രീതിയിൽ കട്ട് ചെയ്തു കൊടുക്കുക. മുകൾ ഭാഗത്തെ മൂടിയും റിങ്ങും അഴിച്ച് മാറ്റുക. അടുത്തതായി ഇതിനായി ആവശ്യമുള്ളത് ഒരു മീറ്റർ നീളത്തിലുള്ള പിവിസി പൈപ്പ് ആണ്. കുപ്പിയുടെ മൂടി പിവിസി പൈപ്പിനുള്ളിലേക്ക് കയറ്റി കൊടുക്കുക.

അത് കറക്റ്റ് ആയി ഫിറ്റായി നിൽക്കുന്നതിന് ഒരു ഇൻസുലേഷൻ ടേപ്പ് എടുത്ത് അതിനു മുകളിലായി ചുറ്റി കൊടുക്കുക. ഇനി ഇതിനായി ഒരു ഓസ് കൂടി ആവശ്യമുണ്ട്. ഓസിന്റെ ഒരറ്റം പിവിസി പൈപ്പുമായി ജോയിൻ ചെയ്തു കൊടുക്കേണ്ടതുണ്ട്. എയർ പുറത്തേക്ക് പോകാത്ത രീതിയിൽ നല്ല രീതിയിൽ ടൈറ്റ് ആക്കുക. പൈപ്പ് ചെറുതായി ചൂടാക്കി ടൈറ്റ് ആകുന്ന രീതിയിൽ.

അകത്തേക്ക് കടത്തി കൊടുക്കുക, ഒരു ഇൻസുലേഷൻ ടേപ്പ് കൂടി ചുറ്റിയാൽ എയർ പുറത്തേക്ക് പോകാത്ത രീതിയിൽ ജോയിൻ ആവും. ആരുടെയും സഹായമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ ടാങ്കിലെ അഴുക്ക് മുഴുവൻ നീക്കം ചെയ്യുന്നതിനുള്ള ഈ വഴി അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.