Health Benefits Of Water Leaf : പരിപ്പ് ചീര, സാമ്പാർ ചീര പപ്പട ചീര നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ ചീര നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം ധാരാളമായി കണ്ടുവരുന്നതാണ്. പല നാടുകളിലും പല പേരിലാണ് ഈ ചീര അറിയപ്പെടുന്നത്. സാമ്പാർ ഉണ്ടാക്കുമ്പോൾ കൊഴുപ്പിനായി വെണ്ടയ്ക്ക ചേർക്കുന്നതിന് പകരം ഈ ചീര ചേർത്താൽ നല്ല കൊഴുപ്പും അതുപോലെ രുചിയും ഉണ്ടായിരിക്കും.
വെണ്ടയ്ക്കയുടെ പോഷകമൂല്യത്തേക്കാൾ ഒരു പടി മുകളിലാണ് ഈ ചീരയുടെ പോഷക മൂല്യം. ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണപദാർത്ഥമാണ് സാമ്പാർ ചീര. കൂടാതെ രുചികരവും പോഷക സമൃദ്ധവുമാണ്. തളർച്ച രക്തക്കുറവ് എന്നീ അവസ്ഥകൾ ഉണ്ടാകുമ്പോൾ ഈ ചീര സാധാരണ തോരൻ വച്ച് കഴിച്ചാൽ വളരെ ഗുണകരമായിരിക്കും. ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതായിരിക്കും.
അതുപോലെ മലബന്ധം ഇല്ലാതാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെ സഹായിക്കുന്നു. അതുപോലെ തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികൾ വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം സാമ്പാർ ചീര കഴിക്കുകയാണെങ്കിൽ കണ്ണിന്റെ കാഴ്ച വളരെയധികം വർദ്ധിക്കും ഈ ചെടിയുടെ ഇലയും തണ്ടും വളരെ നേർമയുള്ളതും ആണ് ഏത് സമയത്തും പച്ചനിറം ആയിരിക്കും ഇതിന് ഉണ്ടായിരിക്കുക.
സാധാരണയായി വെണ്ടക്കയുടെ ഒരു പ്രധാന ദോഷമായി പറയുന്നത് അതിൽ ഉയർന്ന അളവിൽ കാൽസ്യം ഓക്സലൈറ്റ് അടങ്ങിയിരിക്കുന്നു എന്നതാണ്. അതേ ദോഷം തന്നെ സാമ്പാർ ചീരയിലും ഉണ്ട് അതുകൊണ്ട് കിഡ്നി സ്റ്റോൺ ഗോട്ട് രോഗം എന്നിവ ഉള്ളവർ വെണ്ടയ്ക്ക കഴിക്കുന്നത് ഒഴിവാക്കുന്നത് പോലെ തന്നെ സാമ്പാർ കഴിക്കുന്നതും ഒഴിവാക്കുക. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക. Credit : Easy Tip 4 U