ഒരു രൂപ പോലും കാശ് ചിലവില്ലാതെ തുണികൾ വടി പോലെ അടിപൊളിയായി നിർത്താം…

തുണികൾ വൃത്തിയായി അലക്കുന്നതിൽ മാത്രമല്ല അവ വളരെ സ്റ്റിഫായി നിൽക്കുന്നതിനും കുറച്ചു ബുദ്ധിമുട്ടേണ്ടതുണ്ട്. എന്നാൽ യാതൊരു പൈസ ചെലവുമില്ലാതെ ഷർട്ടും മുണ്ടും കോട്ടന്റെ സാരിയുമെല്ലാം വടിപോലെ നിർത്താനുള്ള നല്ലൊരു ടെക്നിക്കാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നിത്യജീവിതത്തിൽ വളരെ അധികം ഉപകാരപ്രദമാകുന്ന ഒത്തിരി ടിപ്പുകൾ ഈ ചാനലിലെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ വീഡിയോകൾ ആണ് കൂടുതലായും ഈ ചാനലിൽ ഉള്ളത്. അത്തരത്തിൽ സ്ത്രീകൾക്ക് ഏറ്റവും നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ ലഭിക്കുന്നത്. തുണികൾ നല്ലവണ്ണം വടിപോലെ നിൽക്കണമെന്നുണ്ടെങ്കിൽ വിപണിയിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കേണ്ടതുണ്ട്. കൂടാതെ കഞ്ഞി വെള്ളം ഉപയോഗിച്ചു പണ്ടുകാലങ്ങളിൽ തുണികൾ സ്റ്റിഫ് ആയി നിലനിർത്തിയിരുന്നു.

എന്നാൽ കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ അതിൽ നിന്നും പ്രത്യേക മണമുണ്ടാകും. ഇത് ചെയ്യുന്നതിനായി സ്റ്റീലിന്റെ ഒരു പാത്രം എടുത്ത് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുക്കുക. നമ്മൾ ഇടുന്ന ഡ്രസ്സ് എത്രത്തോളം വലുപ്പമുണ്ടോ അതിൻറെ അളവിന്റെ അടിസ്ഥാനത്തിൽ ആവണം പാത്രവും വെള്ളവും എടുക്കേണ്ടത്. ചൂടായി കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ മൈദ പൊടി ചേർത്ത് കൊടുക്കുക.

വെള്ളം തിളക്കേണ്ട ആവശ്യമില്ല, നന്നായി ചൂട് ആയതിനുശേഷം ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ഈ വെള്ളം അരിച്ചു ഒഴിക്കുക. ഇതിലേക്ക് ഏത് ഡ്രസ്സ് ആണോ മുക്കേണ്ടത് അത് മുക്കി വയ്ക്കുക. നല്ലവണ്ണം സ്റ്റിഫ് ആവണം എന്നുണ്ടെങ്കിൽ രണ്ടു മൂന്നു മിനിറ്റ് ഇത് വെള്ളത്തിൽ തന്നെ ഇട്ടു വയ്ക്കേണ്ടതുണ്ട്. ആർക്ക് വേണമെങ്കിലും ഇത് വളരെ ഈസിയായി ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.