ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം. കാലിൽ ഉള്ള നഖത്തിലാണ് ഇത് കൂടുതലായും ഉണ്ടാവുന്നത്. കഠിനമായ വേദനയാണ് ഇത് മൂലം ഉണ്ടാവുന്നത്. നഖം ചർമ്മത്തിലേക്ക് കുഴിഞ്ഞുറങ്ങുന്ന അവസ്ഥയാണിത്. ഇതിൽ പഴുപ്പും ദുർഗന്ധവും എല്ലാം ഉണ്ടാവാറുണ്ട്. നഖം നല്ല വൃത്തിയായി വയ്ക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വൃത്തിയില്ലാത്ത നഖത്തിലും, കൂടുതൽ സമയം വെള്ളത്തിൽ.
നിൽക്കുന്നവരിലും, പ്രമേഹ രോഗികളിലും, പ്രതിരോധശേഷി കുറഞ്ഞവരിലും, ഡിറ്റർജെന്റുകൾ വളം മണ്ണ് എന്നിവ ധാരാളമായി ഉപയോഗിക്കുന്നവരിലും കുഴിനഖം ഉണ്ടാവാനുള്ള സാധ്യത കൂടുതൽ.ഇളം ചൂടു വെള്ളത്തിൽ ഉപ്പിട്ട് കാൽ ഇറക്കി വയ്ക്കുന്നത് ഒരു പരിധിവരെ കുഴിനഖം മാറാൻ ഗുണം ചെയ്യും. കുഴിനഖം മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ ഉണ്ട്.
ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മഞ്ഞൾ. വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള മഞ്ഞൾ മാറാൻ സഹായിക്കും. തൊട്ടാവാടി, മഞ്ഞൾ, ചെറുനാരങ്ങ, ഇവ മൂന്നും കൂടി നന്നായി അരച്ച് കുഴിനഖം ഉള്ള ഭാഗത്ത് വെച്ച് കെട്ടുക. കുറച്ചുസമയത്തിനുശേഷം ഇത് അഴിച്ചുമാറ്റി കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് കുഴിനഖം മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം.
ഇത് ചെയ്താൽ കുഴിനഖം പൂർണമായും മാറിക്കിട്ടും. നഖത്തിലെ ഫംഗസ് അണുബാധ പൂർണ്ണമായും മാറ്റാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഈ ഒറ്റമൂലിയിൽ ഉള്ളത്. ഇത് ഉപയോഗിക്കുന്നതുമൂലം നഖത്തിൽ ഉണ്ടാകുന്ന വേദനയും നീരും പെട്ടെന്ന് തന്നെ മാറിക്കിട്ടും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.