വളരെ സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് വട്ടച്ചൊറി അഥവാ റിംഗ് വേം. പകർച്ചവ്യാധിയായ ടിനിയ എന്ന ഫംഗസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ചൊറിച്ചിൽ, ചുവപ്പു നിറത്തിലുള്ള തടിപ്പ് എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ. വൃത്താകൃതിയിൽ കാണുന്ന ഈ വട്ടച്ചൊറി തലയോട്ടി മുതൽകാൽ നഖം.
വരെയുള്ള ഏതു ഭാഗത്ത് വേണമെങ്കിലും ഉണ്ടാവാം. ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ഈ ഫംഗസ് വേഗത്തിൽ പടരുന്നു. വട്ടച്ചൊറി ചികിത്സിക്കുന്നതിൽ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇറക്കിയതും ഈർപ്പമുള്ളതുമായ അടിവസ്ത്രം ധരിക്കുന്നവരിൽ ഈ അണുബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അണുബാധയുള്ള പ്രദേശം വരണ്ടതായി സൂക്ഷിക്കണം അല്ലെങ്കിൽ ഇവ മറ്റു ഭാഗങ്ങളിലേക്ക് .
എളുപ്പത്തിൽ വ്യാപിക്കും. ചൊറിച്ചിൽ അകറ്റുന്നതിന് പലതരത്തിലുള്ള മരുന്നുകൾ ലഭ്യമാണ് എന്നാൽ പ്രകൃതിദത്തമായ രീതി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനായി നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന രണ്ട് ചെടികൾ ഉപയോഗിക്കാം. ഒട്ടേറെ ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും നിറഞ്ഞതാണ് കറ്റാർവാഴ.
ശുദ്ധമായ കറ്റാർവാഴയുടെ ജെല്ല് എടുക്കുക അതിലേക്ക് പനിക്കൂർക്ക ഇല വാട്ടി നീരു പിഴിഞ്ഞ് ഒഴിക്കുക, ഇവ രണ്ടും നന്നായി യോജിപ്പിച്ച് എടുത്ത് വട്ടച്ചൊറി യുള്ള ഭാഗത്ത് പുരട്ടി കൊടുക്കാം. കുറച്ചുസമയത്തിനുശേഷം അതു കഴുകാവുന്നതാണ്, അതിനുശേഷം അല്പം തേനും ഉപ്പും കൂടി ചേർത്ത് ഈ ഭാഗത്ത് തേച്ചുപിടിപ്പിക്കുക. തുടർച്ചയായി കുറച്ചുദിവസം എങ്ങനെ ചെയ്യുന്നത് ഫംഗസ് അണുബാധ പൂർണ്ണമായും മാറ്റാൻ സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക .