തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേൻ. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം. നീണ്ട ഇടതുർത്ത മുടിയിഴകളിൽ ഇതിന് വളരാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ പെൺകുട്ടികളിൽ ഇത് കൂടുതലായി കാണുന്നു.പലരെയുംഅലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ. വൃത്തി ഇല്ലാത്ത മുടി വ്യക്തി ശുചിത്വമില്ലായ്മ എന്നിവയുടെ ലക്ഷണം കൂടിയാണ് തലയിലെ പേൻ.
കുട്ടികളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗം പടരുന്നു. തലയിൽ അസഹനീയമായ ചൊറിച്ചിൽ ഇവ ഉണ്ടാക്കുന്നു. തലയോട്ടിയിൽ നിന്ന് രക്തം ഊറ്റി കുടിക്കുന്നതാണ് ഇവരുടെ പ്രധാന ആഹാരം. ഇത് കുട്ടികളിൽ വിളർച്ച പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നു.അതുകൊണ്ടുതന്നെ ഇതൊരു നിസ്സാര പ്രശ്നമായി കണക്കാക്കരുത്. ചില പ്രകൃതിദത്ത മാർഗങ്ങളും വീട്ടുവൈദ്യങ്ങളും.
ഇതിന് സഹായിക്കുന്നു. നമുക്ക് ചുറ്റും സുലഭമായി ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ പേൻ ശല്യം ഇല്ലാതാക്കാൻ സഹായിക്കും. നാരങ്ങാനീരും തൈരും തുളസിയില ഈ മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഒരു അത്യുഗ്രൻ ഒറ്റമൂലി തയ്യാറാക്കാവുന്നതാണ്. തുളസിയുടെ നീരും നാരങ്ങാനീരും തൈരും കൂടി ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ചാൽ പേനശല്യം പരമാവധി കുറയ്ക്കാൻ സാധിക്കും.
ഇത് ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കുകയാണെങ്കിൽ തലയിലെ പേൻ മുഴുവനായും ഇല്ലാതാക്കാൻ സാധിക്കും. നമുക്ക് സുലഭമായി ലഭിക്കുന്ന ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. മറ്റു മരുന്നുകൾ ഉപയോഗിക്കുന്നത് ചിലപ്പോൾ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഈ മിശ്രിതം തയ്യാറാക്കേണ്ട വിധവും ഉപയോഗിക്കേണ്ട രീതിയും അറിയാനായി വീഡിയോ കാണുക.