ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും വിധം വർദ്ധിക്കുന്നതാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ലോകത്തെ മരണങ്ങളിൽ വലിയൊരു പങ്ക് പൊണ്ണത്തടിക്കുണ്ട്. ഒട്ടുമിക്ക രോഗങ്ങളുടെയും പ്രധാന കാരണം അമിതവണ്ണമാണ്. പ്രമേഹം, ശ്വാസതടസ്സം, ഹൃദ്രോഗങ്ങൾ , എല്ല് തേയ്മാനം, അർബുദം .
കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിങ്ങനെ പല രോഗങ്ങൾക്കും ഉള്ള പ്രധാന കാരണം അമിതവണ്ണവും പൊണ്ണത്തടിയും ആണ്. തെറ്റായ ഭക്ഷണ രീതി, വ്യായാമ കുറവ്, ചില മരുന്നുകളുടെ ഉപയോഗം, ജനിതക കാരണങ്ങൾ, പാരമ്പര്യം എന്നിങ്ങനെ പലകാരണങ്ങളാണ് അമിതവണ്ണത്തിന് കാരണം. അമിതഭാരം കുറയ്ക്കുന്നതിനായി പല രീതികളും പരീക്ഷിച്ചു നോക്കിയിട്ടുള്ളവരാണ് മിക്കവരും.
എന്നാൽ ചൂട് വെള്ളം കുടിച്ചു കൊണ്ട് ഭാരം കുറയ്ക്കുന്നതിനുള്ള എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. ചൂടുവെള്ളം കുടിക്കുമ്പോൾ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ അല്പം നാരങ്ങയും തേനും ചേർത്ത് കുടിക്കുക. ഇതുമൂലം ദഹന പ്രശ്നങ്ങൾ എല്ലാം മാറുന്നു. ഭക്ഷണം കഴിക്കുന്നതിനു മുൻപ് വെള്ളം നന്നായി കുടിക്കുന്നത് വിശപ്പില്ലാതാക്കാൻ സഹായിക്കും.
ഇത് കുറച്ചു ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. ശരീരത്തിലെ അഴുക്കെല്ലാം നീക്കം ചെയ്ത് കൊഴുപ്പ് കുറയ്ക്കുവാൻ ചൂടുവെള്ളം വളരെ സഹായകമാണ്. ഒരു വ്യായാമം ചെയ്യുന്നത് എന്നപോലെ ചൂടുവെള്ളം കുടിക്കുമ്പോൾ ശരീരത്തിന്റെ മെറ്റാബോളിസം വർദ്ധിക്കുകയും ഇതുമൂലം ഭക്ഷണം നന്നായി ദഹിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഏത് രീതിയിലാണ് വെള്ളം കുടിക്കേണ്ടത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.