കൂടുതൽ പ്രാധാന്യം കൊടുക്കുന്നവരാണ് ഒട്ടുമിക്ക ആൾക്കാരും. വിപണിയിൽ ലഭ്യമാകുന്ന ഏതുതരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും ഉപയോഗിക്കാൻ തയ്യാറായവരാണ് നമ്മളിൽ പലരും. വിവിധതരം രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഈ ഉൽപ്പന്നങ്ങൾ താൽക്കാലികമായി സൗന്ദര്യം നൽകുമെങ്കിലും ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പ്രായം തോന്നിക്കാതിരിക്കാൻ ആയി എന്നും ബ്യൂട്ടിപാർലറിൽ.
കയറിയിറങ്ങുന്ന ഒത്തിരി പേരുണ്ട്. അങ്ങനെയുള്ളവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് അതിനുള്ളവിദ്യ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. സമയം മാത്രം അതിനുവേണ്ടി ചിലവഴിച്ചാൽ മതിയാവും. അതാണ് ഫെയ്സ് യോഗ. മുഖത്ത് വീഴുന്ന ചുളിവുകൾ, ചർമം അയയുന്നത്, കറുത്ത പാടുകൾ, കണ്ണിനടിയിലെ കറുപ്പ് നിറം, മൂക്കിനും ചുണ്ടിനും വശമുള്ള ചുളിവുകൾ എന്നിവയെല്ലാം.
തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇതില്ലാതാക്കാനായി യാതൊരു സാമ്പത്തിക ചെലവുമില്ലാതെ കുറച്ച് സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെ. ഫേഷ്യൽ യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത് വളരെ കൃത്യമായി തന്നെ ചെയ്യണം. ചെയ്യേണ്ട ദിശയിൽ നിന്ന് വിപരീത ദിശയിൽ ചെയ്താൽ ഇതിനുള്ള ഫലം ലഭിക്കുകയില്ല. മുഖത്തിലെ മസിലുകൾക്ക് വ്യായാമം നൽകിക്കൊണ്ട് ഇറുക്കം നൽകുന്ന വ്യായാമ രീതികളാണ്.. ഇത് ചെയ്യുവാൻ ഏതെങ്കിലും ഓയിലുകൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
ശുദ്ധമായ വെളിച്ചെണ്ണയോ മറ്റേതെങ്കിലും ആയുർവേദ ഓയിലുകളോ ഉപയോഗിക്കാം. മസാജ് ചെയ്യുന്നതുമൂലം ചർമ്മത്തിലേക്കുള്ള രക്തപ്രവാഹം കൂടുന്നു അത് ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കും. ദിവസവും കാലത്ത് പല്ല് തേക്കുമ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരു അഞ്ചു മിനിറ്റ് നേരം ഇത് ചെയ്യുകയാണെങ്കിൽ ഒരു സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളും നിങ്ങൾക്ക് ഉപയോഗിക്കേണ്ടി വരില്ല. ഈ യോഗ എങ്ങനെ ചെയ്യണം എന്ന് അറിയാനായി വീഡിയോ കാണുക….